കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ വടകര ഡിവൈഎസ്പി ഉമേഷിന് സസ്പെൻഷൻ. നടപടി എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. സിഐയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു

Keralanewsmedia:online

കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ വടകര ഡിവൈഎസ്പി ഉമേഷിന് സസ്പെൻഷൻ. നടപടി എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ.  സിഐയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു

കോഴിക്കോട്: കസ്റ്റഡിയിലെടുത്തയുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്പെൻഷൻ. എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സിഐയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കുന്ന യുവതി നൽകിയ മൊഴിയും നടപടിക്ക് കാരണമായി.കഴിഞ്ഞദിവസം ഉമേഷ് അവധിയിൽ പ്രവേശിച്ചിരുന്നു. നാദാപുരം കൺട്രോൾ ഡിവൈഎസ്പിക്ക് ആണ് പകരം ചുമതല.വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ വിട്ടയച്ചുവെന്നാണ് ഉമേഷിന് എതിരായ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്‌തു എന്നും റിപ്പോർട്ടിൽ പറയുന്നു.അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ഉമേഷ് അവധിയിൽ പ്രവേശിച്ചത്.ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി.അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്മഹത്യ ചെയ്ത ചെർപ്പുളശ്ശേരി സിഐ ബിനു തോമസ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്.കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട് യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മൊഴി നൽകിയത്.ഡിവൈഎസ്‌പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈഎസ്‌പി കൈക്കൂലി വാങ്ങിയതായും യുവതി പറഞ്ഞു.