ചുമ്മാ ഷൂട്ടിംഗ് കാണാൻ പോയതാണ്... എന്നെ സിനിമയിലെടുത്തെന്ന് നാട്ടിൽ പാട്ടായി: ഹണിറോസ്
Keralanewsmedia:online
ഹണിറോസിന് ആമുഖം ആവശ്യമില്ല. സിനിമയിലും സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും മിന്നിത്തിളങ്ങുന്ന സ്വപ്‌നതാരം.ഹണിറോസിനെതിരെ നിരവധി വിമർശനങ്ങൾ ദിനംപ്രതി ഉയരാറുണ്ട്. കൂടുതലും താരത്തിന്റെ രൂപത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമാണ്. എന്നാൽ എത്ര പ്രശ്‌നങ്ങൾ ഉണ്ടായാലും താരത്തിന്റെ പ്രതികരണം മനോഹരമായ പുഞ്ചിരി മാത്രമാണ്.സിനിമാമോഹം തലയിൽ കയറിയപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. വിനയൻ സാർ സംവിധാനം ചെയ്‌ത മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമ ഷൂട്ട് ചെയ്യുന്നത് മൂലമറ്റത്ത് എന്റെ വീടിനടുത്തായിരുന്നു.ഞങ്ങൾക്ക് ആ സമയത്ത് ചെറിയ ബിസിനസ് ഉണ്ടായിരുന്നു. അവിടെ വർക്ക് ചെയ്ത ചേച്ചിയുടെ വീട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. അങ്ങനെ ഷൂട്ട് കാണാൻ പോയപ്പോൾ സെറ്റിൽ വച്ച് ആരോ അഭിനയിക്കുമോ എന്ന് ചോദിച്ചു. അത് പെട്ടെന്ന് നാട്ടിൽ പ്രചരിച്ചു.സിനിമയിൽ എടുത്തു എന്നായിരുന്നു. അന്നാണ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം മനസിൽ കയറിയത്.പക്ഷേ ആ സിനിമയുടെ സെറ്റിൽ തന്നെ വിനയൻ സാറിനെ പോയി കണ്ടു സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ അന്ന് ഞാൻ കുഞ്ഞായിരുന്നു. അതിനാൽ അദ്ദേഹം സമ്മതിച്ചിരുന്നില്ല.പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കുറച്ച് ഫോട്ടോസ് എടുത്ത് അച്ഛൻ വിനയൻ സാറിനെ കാണാൻ പോയി. ആ സമയത്ത് ബോയ്ഫ്രണ്ട് സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയമായിരുന്നു.അങ്ങനെ ഫോട്ടോസ് കണ്ടതിനു ശേഷം അദ്ദേഹം വിളിച്ചു, അതിലൂടെയാണ് ബോയ്ഫ്രണ്ടിലേക്ക് അവസരം എത്തിയത് - ഹണി റോസ് പറഞ്ഞു.













