നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം നാലുപേർക്ക് പരിക്ക്
റിപ്പോർട്ട് :ബിജു കൊപ്പം
നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം നാലുപേർക്ക് പരിക്ക്
നെടുമങ്ങാട് :റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് സിപിഎം പ്രവർത്തകർ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് സംഘർഷം ഉണ്ടായത് നെടുമങ്ങാട് കായ്പാടിയിലാണ് സംഭവം ശനി ആഴ്ച രാത്രി 10:15 ആയിരുന്നു സംഘർഷം ഉണ്ടായത്. റോഡ് നന്നാക്കാത്തതിനെ ചൊല്ലി എസ്ഡിപിഐ പ്രവർത്തകർ സ്ഥാപിച്ച ബോർഡ് ആണ് നശിപ്പിച്ചത്. തുടർന്ന് ഇന്ന് രാത്രിയോടുകൂടി ഇത് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ ആണ് സംഘർഷം തുടങ്ങിയത്. പരിക്കേറ്റ നാലുപേരും എസ്ഡിപിഐ പ്രവർത്തകരാണ്. ഇവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് സംഘർഷ സാധ്യത ഉള്ളതായി അറിയുന്നു. പോലീസ് സ്ഥലത്തെത്തി നൈറ്റ് പെട്രോളിങ് അടക്കം ശക്തമാക്കിയിട്ടുണ്ട്
.













