ആശ സമരം ഉടൻ ഒത്തുതീർപ്പാക്കണം.:ജനകീയ പ്രതിരോധ സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ആശ സമരം ഉടൻ ഒത്തുതീർപ്പാക്കണം.:ജനകീയ പ്രതിരോധ സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു.

ആശ സമരം ഉടൻ ഒത്തുതീർപ്പാക്കണം:സർക്കാർ നിയോഗിച്ച ഹരിത കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തുവിടണം.

!=ജനകീയ പ്രതിരോധ സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു.

ആശമാരുടെ ഓണറേറിയം വർദ്ധനവിനെ ക്കുറിച്ചു പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഹരിത കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു.സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു ഒരു മാസം കഴിഞ്ഞിട്ടും അത് പുറത്തുവിടാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാർ ഇൻസെന്റീവ് വർധിപ്പിക്കുകയും കേരള സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് ലഭിക്കുകയും ചെയ്താൽ അതിനെ അടിസ്ഥാനപ്പെടുത്തി വർദ്ധനവ് നടപ്പാക്കാമെന്ന് മുഖ്യമന്ത്രി വാഗദാനം നൽകിയിരുന്നു.

ഒക്ടോബർ 10 ന് 8 മാസം പൂർത്തിയാകുന്ന ആശ പ്രവർത്തകരുടെ സെക്രട്ടറിയറ്റിനു മുന്നിലെ രാപകൽ സമരം നീണ്ടു പോകാനുള്ള കാരണം സംസ്ഥാന സർക്കാർ സ്വീകരിച്ച തൊഴിലാളി വിരുദ്ധ സമീപനം ഒന്നുകൊണ്ടു മാത്രമാണ്.

സ്ത്രീ തൊഴിലാളികളുടെ ഈ സഹന സമരം ആവശ്യങ്ങൾ അംഗീകരിച്ച് ഉടൻ ഒത്തുതീർപ്പാ ക്കണമെന്നും മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്നും പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ്‌ ഡോ എം പി മത്തായി ജനറൽ സെക്രട്ടറി എം ഷാജർഖാൻ എന്നിവർ ആവശ്യപ്പെട്ടു.