ടെണ്ടർ ക്ഷണിച്ചു*
ജില്ലാ ഇൻഫർമേഷൻ ഓഫീസ്
എറണാകുളം
*പത്രക്കുറിപ്പ് 3*
12/06/2026
*ടെണ്ടർ ക്ഷണിച്ചു*
കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ) വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 22 ഉച്ചയ്ക്ക് 2:00 മണി വരെ
ഫോൺ: 8281999057, 0484-2959296
*ടെണ്ടർ ക്ഷണിച്ചു*
കേരള ഹൈക്കോടതിയിലേക്ക് ഒരു വർഷത്തെ കാലാവധിയിലേക്ക് 75 പോസ്റ്റ്-പെയ്ഡ് മൊബൈൽ കണക്ഷനുകൾ നൽകുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു.
ജൂൺ 26 ഉച്ചയ്ക്ക് 2 മണി വരെ ടെണ്ടറുകൾ സമർപ്പിക്കാവുന്നതാണ്.
ഫോൺ: 0484- 2562020, 9995360512
*വോക്ക്-ഇൻ ഇന്റർവ്യൂ*
എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലബർ
തസ്തികയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. പുരുഷ ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്. ഏഴാം ക്ലാസ് പാസായവർക്കും 50 വയസ്സിന് താഴെ പ്രായമുള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 19-ന് രാവിലെ 11.00 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്.
ഫോൺ: 0484-2386000
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w


Deepa Binu 










