ദേശീയപാതയോട് ചേർന്ന് കഞ്ചാവ് ചെടി കണ്ടെത്തിയതിൽ അന്വേഷണം
ദേശീയപാതയോട് ചേർന്ന് കഞ്ചാവ് ചെടി കണ്ടെത്തിയതിൽ അന്വേഷണം
ദേശീയ പാതയോട് ചേർന്ന് കഞ്ചാവ് ചെടി കണ്ടെത്തിയതിൽ അന്വേഷണം
കൊല്ലം : ഡ്രൈ ഡേയുടെ ഭാഗമായി എഴുകോൺ എക്സൈസ് ഇൻസ്പെക്ടർ സാജൻ.സിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 8 ലിറ്റർ ചാരായവും 260 ലിറ്റർ കോടയുമായി ഒരാൾ പിടിയിലായി. പുത്തൂർ കാരിക്കൽ മാനാവിറ കുഴിവിള വീട്ടിൽ രാജപ്പനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പുത്തൂർ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മറ്റൊരു സംഭവത്തിൽ എഴുകോൺ റെയിൽവേ സ്റ്റേഷന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ദേശീയ പാതയോട് ചേർന്ന് 27 സെന്റിമീറ്റർ നീളമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെത്തിയതായും എക്സൈസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രതികൾക്കായി എക്സൈസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ സുനിൽകുമാർ, കബീർ, ശരത്, ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ രജീഷ്, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ, സ്നേഹ എന്നിവർ പങ്കെടുത്തു.













