ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും: കാണാതായ പത്തുപേർക്ക് വേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും: കാണാതായ പത്തുപേർക്ക് വേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു
ഷിംല: ഹിമാചൽ പ്രദേശിൽമേഘവിസ്ഫോടനത്തിന് പിന്നാലെ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പത്ത് പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. നിരവധി വീടുകളും റോഡുകളും പാലങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി.ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാൻഗ്രയിൽ ഒഴുകിപ്പോയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ധർമ്മശാലയ്ക്ക് സമീപമുള്ള ഇന്ദിര പ്രിയദർശിനി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തവരാണ് കാണാതായത്," എന്ന് കാൻഗ്ര ഡെപ്യൂട്ടി കമ്മീഷണർ ഹേംരാജ് ബൈരവ അറിയിച്ചു. സംസ്ഥാനത്ത് ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ ഉണ്ടായതായി അധികൃതർ അറിയിച്ചു.കുളു ജില്ലയിലെ ബഞ്ചാർ, ഗഡ്സ, മണികരൺ, സൈഞ്ച് എന്നിവിടങ്ങളിൽ നാല് മേഘവിസ്ഫോടനങ്ങളാണ് ഉണ്ടായത്.
ബഞ്ചാർ സബ് ഡിവിഷനിലെ സൈഞ്ച് താഴ്വരയിൽ ഉണ്ടായ പ്രളയത്തിൽ മൂന്നുപേർ കാണാതായി. മൂന്നിലധികം വീടുകൾ ഒലിച്ചുപോയി. മണാലി സബ് ഡിവിഷനിലെ പല ഭാഗങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.













