രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; വിധി വരുന്നതുവരെ രാഹുലിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി. മുൻകൂർ ജാമ്യ ഹർജിയിൽ ഡിസംബർ 10ന് വിധിപറയും
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ രാഹുലിന് മുൻകൂർ ജാമ്യ ഹർജിയിൽ ഡിസംബർ 10ന് ഉത്തരവ്. വിധി വരുന്നതുവരെ രാഹുലിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പെൺകുട്ടി മൊഴി നൽകി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി പറയുന്നു. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ സമർപ്പിച്ചു.വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോകുകയും, അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും മൊഴിയിൽ പറയുന്നു. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തിയെന്നും I want to rape you എന്ന് പറഞ്ഞു കൊണ്ടിരുന്നുവെന്നും അതിജീവിത പറഞ്ഞു.പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. എന്നാൽ അതിനുശേഷം വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. ഇതോടെ താൻ മാനസികമായും ശാരീരികമായും തകർന്ന് പോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാനായി രാഹുൽ പിന്നാലെ നടന്നു. വിളിച്ചിട്ട് ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തലിനെ കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ചിരുന്നു. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമായതിനു ശേഷം രാഹുലിന്റെ അറസ്റ്റ് ചെയ്യുന്നതിൽ തീരുമാനമുണ്ടാകുള്ളൂ എന്നും വിവരമുണ്ടായിരുന്നു.
രാഹുലിനെ ലൊക്കേറ്റ് ചെയ്യുകയാണ് ലക്ഷ്യം. നിലവിലുള്ള സംഘത്തിൽ നിന്നുതന്നെ വിവരങ്ങൾ ചോരുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു.













