കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. അയർക്കുന്നം ഡിവിഷനിൽ പൊതുസ്വതന്ത്ര മത്സരിക്കും. യു.ഡി.എഫിൽ ലീഗ് സീറ്റിനെ ചൊല്ലി തർക്കം രൂക്ഷം. ഒരു സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് ലീഗ്

Keralanewsmedia:online

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. അയർക്കുന്നം ഡിവിഷനിൽ പൊതുസ്വതന്ത്ര മത്സരിക്കും. യു.ഡി.എഫിൽ ലീഗ് സീറ്റിനെ ചൊല്ലി തർക്കം രൂക്ഷം. ഒരു സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് ലീഗ്

കോട്ടയം: ജില്ലാ പഞ്ചായത്തിലേക്ക്

എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. യു.ഡി.എഫിൽ ധാരണ വൈകുന്നു. ഒരു സീറ്റ് വേണമെന്ന മുസ്ലീം ലീഗ് ആവശ്യത്തിൽ തട്ടി ചർച്ചകൾ നീളുകയാണ്.എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മും സി.പി.എമ്മും 9 ഡിവിഷനുകളിൽ വീതവും, സി.പി.ഐ 4 ഡിവിഷനുകളിലും മത്സരിക്കും.

അയർക്കുന്നം ഡിവിഷനിൽ പൊതുസ്വതന്ത്രയാകും മത്സരിക്കുക. കേരളാ കോൺഗ്രസിന്റെ അക്കൗണ്ടിലാകും പൊതു സ്വതന്ത്ര വരിക.

സീറ്റിൽ പൊതു സ്വതന്ത്ര എന്ന ആവശ്യത്തോട് കേരളാ കോൺഗ്രസ് ആദ്യ ഘട്ടത്തിൽ യോജിക്കാതിരുന്നതാണു ചർച്ചകൾ നീളാൻ കാരണം.സീറ്റ് വിഭജനം പുർത്തിയായെങ്കിലും മുന്നണികളിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.

കോൺഗ്രസ് മത്സരിക്കുന്നതിൽ വെള്ളൂർ ഒഴികെയുള്ള എല്ലാ സീറ്റുകളിലും ഏകദേശ ധാരണയായി. ഇന്നോ, നാളെയോ പ്രഖ്യാപനമുണ്ടാകും.

കേരളാ കോൺഗ്രസ് മത്സരിക്കുന്ന എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞു.

എൽ.ഡി.എഫിൽ മൂന്നു കക്ഷികളിലും അന്തിമ തീരുമാനമായിട്ടില്ല. സി.പി.എമ്മിൽ തൃക്കൊടിത്താനംമഞ്ജു സുജിത്, മുണ്ടക്കയം - കെ. രാജേഷ്, പൊൻകുന്നം -സുരേഷ് എന്നിവർ മത്സരിക്കുമെന്ന് ഉറപ്പായി.

തലയാഴത്ത് കെ.കെ. രഞ്ജിത്തിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റി. പാമ്പാടിയിൽ ഡാലി റോയിയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്.

കേരളാ കോൺഗ്രസിൽ കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം സീറ്റുകളിലെ തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല. പൊതുസ്വതന്ത്രി മത്സരിക്കുന്ന അയർക്കുന്നത്ത് ജിലു ജോൺ, ഫ്ളോറി മാത്യു എന്നിവരുടെ പേരുകളാണു സജീവ പരിഗണനയിൽ.

സി.പി.ഐ. മത്സരിക്കുന്ന നാലുസീറ്റുകളിലും നാളെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. എൻ.ഡി.എയിലും സീറ്റ് ചർച്ചകൾ തുടരുകയാണ്.