ഒത്തുതീർപ്പായോ? ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്കെതിരേ ആരോപണം ഉന്നയിച്ചു വിമത സ്ഥനാർഥിയായ റെജി എം. ഫിലിപ്പോസ് പത്രിക പിൻവലിച്ചു. പത്രിക പിൻവലിച്ചത് അവസാന നിമിഷം. റെജിയെ സഹായിക്കാമെന്ന മുതിർന്ന നേതാക്കളുടെ ഉറപ്പിനെ തുടർന്നാണു പത്രിക പിൻവലിച്ചതെന്നു സൂചന.

Keralanewsmedia:online

ഒത്തുതീർപ്പായോ? ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്കെതിരേ ആരോപണം ഉന്നയിച്ചു വിമത സ്ഥനാർഥിയായ റെജി എം. ഫിലിപ്പോസ് പത്രിക പിൻവലിച്ചു. പത്രിക പിൻവലിച്ചത് അവസാന നിമിഷം. റെജിയെ സഹായിക്കാമെന്ന മുതിർന്ന നേതാക്കളുടെ ഉറപ്പിനെ തുടർന്നാണു പത്രിക പിൻവലിച്ചതെന്നു സൂചന.

കോട്ടയം : ഫേസ്ബുക്ക് പോസ്റ്റിലൂടെ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്കെതിരേ ആരോപണം ഉന്നയിച്ചു വിമത സ്ഥനാർഥിയായ ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം. ഫിലിപ്പോസ് പത്രിക പിൻവലിച്ചു. പാമ്പാടി ബ്ലോക്ക് മണർകാട് ഡിവിഷനിൽ വിമത സ്ഥാനാർഥിയായി മത്സരിക്കാനാണു റെജി എം. ഫിലിപ്പോസ് പത്രിക സമർപ്പിച്ചത്.ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്കെ‌തിരെ കടുത്ത ആരോപണം ഉന്നയിച്ചാണു റെജി പത്രിക നൽകിയത്. എന്നാൽ, അവസാന നിമിഷം നാടകീയമായി പിൻവലിക്കുകയായിരുന്നു.

സ്വജന പക്ഷപാതവും വ്യക്തിതാൽപര്യങ്ങളും മൂലം ചാണ്ടി ഉമ്മൻ എം.എൽ.എ. കാണിക്കുന്ന രാഷ്ട്രീയ നെറികേടുകൾക്കെതിരെ പൊതുജന പിന്തുണയോടെ പോരാടുമെന്നായിരുന്നായിരുന്നു റെജി പത്രിക സമർപ്പിച്ചപ്പോൾ പറഞ്ഞത്.ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഇനി മത്സരിക്കേണ്ട എന്നാണു ചാണ്ടി ഉമ്മൻ പറഞ്ഞ ന്യായം, എന്നാൽ, അദ്ദേഹത്തിന്റെ വീടിരിക്കുന്ന ഡിവിഷനിലെ മെമ്പർ വീണ്ടും മത്സരിക്കുകയാണ്. ഉന്നതതല സമിതികളായ നിയോജകമണ്ഡലം തല കോർ കമ്മിറ്റിയിലേക്കോ, ഡി.സി.സി യിലേക്കോ ചർച്ചയ്ക്ക് വിടാതെ ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു. എം.എൽ.എക്ക് ഡി.സി.സിയിലേക്കു പോകുന്നതുതന്നെ അലർജിയാണ്.പാർട്ടിയിലെ ഏതോ ഒരു ചെറിയ പദവിയിൽ നിന്നും മാറ്റിയപ്പോൾ ഉന്നത നേതാക്കൾക്കെതിരെ വരെ പൊട്ടിത്തെറിച്ച ആളാണദ്ദേഹം. പുതുപ്പള്ളിയിലെ വീട്ടിൽ ഇരുന്നു സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതു പുതുപ്പള്ളി ഒരു നാട്ടുരാജ്യവും ചാണ്ടി ഉമ്മൻ അവിടത്തെ നാട്ടുരാജാവുമാണെന്നു വിചാരിക്കരുത്.ഒരവസരം വരുമ്പോൾ കറിവേപ്പിലപോലെ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയുന്നത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയമല്ലായിരുന്നു. ആ രാഷ്ട്രീയത്തിലേക്കു നടന്നടുക്കാൻ ചാണ്ടി ഉമ്മൻ എം.എൽ.എ. ഒരുപാട് സഞ്ചരിക്കേണ്ടി വരുമെന്നും റെജി ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്കെതിരെ ഇട്ട ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.അതേസമയം, പത്രിക പിൻവലിച്ചതു കോൺഗ്രസ് നടത്തിയ ഒത്തുതീർപ്പു ചർച്ചയുടെ ഭാഗമായാണോ എന്നതിൽ അവ്യക്തതയുണ്ട്. റെജിയെ സഹായിക്കാമെന്ന മുതിർന്ന നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് പത്രിക പിൻവലിച്ചതെന്നും സൂചനയുണ്ട്.