സ്വര്‍ണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

Keralanewsmedia

സ്വര്‍ണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

സ്വര്‍ണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

ഗുരുതര വീഴ്ചയിലേക്ക് വിരൽ ചൂണ്ടുന്ന റിപ്പോർട്ടിലെ വിശദാംശങ്ങൾ പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ കോടതി പ്രഖ്യാപിച്ചത്. ക്രൈം ബ്രാഞ്ച് മേധാവിയായ എ ഡി ജി പി എച്ച് വെങ്കിടേശ് സംഘത്തലവൻ. മികച്ച ട്രാക്ക് റെക്കോർഡുള്ള പൊലീസ് അക്കാദമി അസിസ്റ്റൻഡ് ഡയറക്ടറായ എസ് പി എസ് .ശശിധരനെയും ടീമിൽ ഉൾപ്പെടുത്താൻ കോടതി നിർദ്ദേശം നൽകി. സ്പോൺസറും ദേവസ്വം ബോർഡും തമ്മിലെ മെയിൽ ഇടപാടുകളടക്കം സംശയമുനയിൽ ആയ സാഹചര്യത്തിൽ സൈബർ വിദഗ്ധരും ടീമിലുണ്ട്. രഹസ്യ സ്വഭാവത്തിൽ അന്വേഷണം പൂ‍ർത്തിയാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.