ഇരുണ്ട നിറം കാരണം എനിക്ക് കളിയാക്കലുകൾ നേരിടേണ്ടി വന്നു, നടിയാകണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ ചിരിച്ചു: നിമിഷ സജയൻ
ഇരുണ്ട നിറം കാരണം എനിക്ക് കളിയാക്കലുകൾ നേരിടേണ്ടി വന്നു, നടിയാകണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ ചിരിച്ചു: നിമിഷ സജയൻ
നിറത്തിന്റെ പേരിൽ നേരിട്ടെന്നും നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ പലരും പരിഹസിച്ചു ചിരിച്ചുവെന്നും നടി നിമിഷ സജയൻ. ഒരു അഭിമുഖത്തിലാണ് നിമിഷയുടെ തുറന്ന് പറച്ചിൽ.എന്റെ സിനിമാ മോഹത്തിന് കുടുംബം എന്നും പിന്തുണയോടെ കൂടെ നിന്നിരുന്നു. എന്നാൽ ഇരുണ്ട നിറം കാരണം എനിക്ക് കളിയാക്കലുകൾ നേരിടേണ്ടി വന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് എനിക്ക് നടിയാകാൻ സാധിക്കുമെന്ന് ബോധ്യപ്പെടുന്നത്.എന്റെ കുടുംബം എല്ലായ്പ്പോഴും പിന്തുണച്ചിരുന്നു. അക്കാര്യത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്ത് സംഭവിച്ചാലും അവർ കൂടെയുണ്ട്. അമ്മ എല്ലാവർക്കും കണക്ട് ചെയ്യാൻ സാധിക്കുന്നൊരു ഇമോഷനാണ്. ജീവിതത്തിൽ പല ഉയർച്ച താഴ്ചകളുമുണ്ടാകും. ആ സമയം ആരെങ്കിലും അരികിൽ വേണമെന്ന് തോന്നും. അപ്പോഴൊക്കെ ഞാൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലും. അമ്മ എന്നും എന്റെ കൂടെ നിന്നിട്ടുണ്ട്.ഓടിച്ചെല്ലും. അമ്മ എന്നും എന്റെ കൂടെ നിന്നിട്ടുണ്ട്.
ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടെങ്കിൽ, നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും, അതിന്റെ ക്രെഡിറ്റ് അമ്മയ്ക്കുള്ളതാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നടി ആകണമെന്ന് പറഞ്ഞപ്പോൾ അമ്മ കൂടെ നിന്നു, എന്റെ കുടുംബം മുഴുവൻ കൂടെ നിന്നു.ഞാനിത് മുമ്പ് എവിടേയും പറഞ്ഞിട്ടില്ല. പ്ലസ് ടുവിൽ പഠിക്കുമ്പോൾ ജീവിതത്തിൽ ആരാകണമെന്ന് ചോദിച്ചു. നടിയാകണമെന്ന് ഞാൻ പറഞ്ഞു. പിന്നിൽ നിന്നും ആളുകൾ ചിരിക്കുന്നത് എനിക്ക് കേൾക്കാം. കാരണം ഞാൻ ഇരുണ്ട നിറമാണ്, കൺവൻഷണൽ ബ്യൂട്ടിയോ ഹീറോയിൻ മെറ്റീരിയലോ അല്ല. ആ സമയത്ത് നായികയെന്നാൽ വെളുത്തിരിക്കണം.തൊണ്ടിമുതലും ദൃക്സാക്ഷിയും ചെയ്തപ്പോൾ ഒരുപാട് സ്നേഹം ലഭിച്ചു. അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി, എനിക്കുമൊരു നടിയാകാൻ സാധിക്കുമെന്ന് തോന്നി. അതിന് ശേഷമാണ് മാറ്റമുണ്ടാകുന്നത്. ഇപ്പോൾ എന്റെ കഥാപാത്രം റിലേറ്റബിൾ ആണെങ്കിൽ നല്ല കഥയാണെങ്കിൽ വലിയ സ്റ്റാറുകളൊന്നും വേണ്ട സിനിമ വിജയിക്കാനെന്ന് മനസിലായി.
നല്ല കഥയും തിരക്കഥയും സംവിധാനവും മതി. ഇന്ന് ആളുകൾ വന്ന് ഞങ്ങളുടെ വീട്ടിലെ കുട്ടിയെ പോലെയുണ്ട് എന്ന് പറയുമ്പോൾ.
അത് മതി എനിക്ക് എന്ന് തോന്നാറുണ്ട്..."













