പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം.

നവജാത ശിശുക്കളെകുഴിച്ചുമൂടിയ സംഭവം

പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം.

തൃശൂർ: പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്.വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങൾ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി ഇന്നലെ തൃശ്ശൂർ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയിരുന്നു.

ബാഗുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഭവി (25), കാമുകി അനീഷ (22) എന്നീ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ആദ്യത്തെ കുഞ്ഞ് ജനനസമയത്ത് പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റി ശ്വാസം മുട്ടി മരിച്ചതാണെന്നാണ് യുവതി മൊഴി നൽകിയിട്ടുള്ളതെന്ന് തൃശൂർ റൂറൽ എസ് പി ബി കൃഷ്ണകുമാർ വ്യക്തമാക്കി. അമ്മയാണ് ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ടത്.

രണ്ടാമത്തെ കുഞ്ഞിൻ്റെ മരണം അസ്വാഭാവിക മരണമാണെന്ന് സംശയമുണ്ടെന്നും എസ് പി കൂട്ടിച്ചേർത്തു. ശ്വാസം മുട്ടിച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി.

കാമുകൻ പൊലീസിന് മുന്നിൽ ഹാജരാക്കിയ അസ്ഥികൾ കുട്ടികളുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഫോറൻസിക് സർജൻ പൊലീസ് സ്റ്റേഷനിലെത്തിയാണ് അസ്ഥികൾ കുട്ടികളുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധന നടത്തും.

രണ്ട് ആൺകുഞ്ഞുങ്ങളാണ് മരിച്ചത്. പ്രസവിച്ച് നാലുദിവസങ്ങൾക്കുള്ളിലാണ് കുഴിച്ചിട്ടതെന്ന് പൊലീസ് പറയുന്നു. രണ്ടാമത്തെ കുഞ്ഞും മരിച്ചാണ് ജനിച്ചതെന്ന അനീഷയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

2020 മുതൽ ഫേസ്ബുക്കിലൂടെയാണ് ഇവർ പരിചയപ്പെടുന്നതും ബന്ധത്തിലാകുന്നതും. അനീഷ ലാബ് ടെക്നീഷ്യയാണ്. ട്രസ് വർക്ക് ജോലി ചെയ്യുന്നയാളാണ്ഭവി. വീട്ടുകാരറിയാതെയാണ് അനീഷ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും. 2021 നവംബർ ആറിനായിരുന്നു ആദ്യ പ്രസവം.

യുവതിയുടെ വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവം. പ്രസവത്തോടെ കുട്ടി മരിച്ചുവെന്നും, തുടർന്ന് വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു എന്നുമാണ് അനീഷ പൊലീസിനോട് പറഞ്ഞത്.

ഇക്കാര്യം കാമുകനോട് പറഞ്ഞപ്പോൾ, ദോഷം തീരുന്നതിന് കർമ്മം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിക്കാൻ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അനീഷ കുഞ്ഞിന്റെ അസ്ഥി പെറുക്കി ഭവിയെഏൽപ്പിച്ചു.ഇതിനിടെ രണ്ടു വർഷത്തിന് ശേഷം അനീഷ വീണ്ടും ഗർഭിണിയായി. 2024 ഏപ്രിലിലായിരുന്നു രണ്ടാമത്തെ പ്രസവം നടന്നത്. വീട്ടിലെ മുറിയിലായിരുന്നു പ്രസവം.

പ്രസവിച്ചയുടൻ കുഞ്ഞ് കരഞ്ഞപ്പോൾ, അയൽവാസികൾ അടക്കം കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമെന്ന ആശങ്കയിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്നേ മൊഴി ലഭിച്ചു.

തുടർന്ന് ഈ മൃതദേഹവും കുഴിച്ചിട്ടു. പിന്നീട് ഈ കുഞ്ഞിൻ്റെ അസ്ഥിയും പെറുക്കിയെടുത്ത് ദോഷ പരിഹാര കർമ്മങ്ങൾക്കായി ഭവിനെ ഏൽപ്പിച്ചു. അസ്ഥിക്കഷണങ്ങളെല്ലാം ഒരു സഞ്ചിയിലാക്കിയാണ് യുവാവ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ്പറയുന്നു.

Follow Us

മദ്യത്തിന് അടിമയായ ഭവിനുമായി ഇടക്കാലത്ത് അനീഷ തെറ്റിപ്പിരിഞ്ഞു. അനീഷ മറ്റൊരു വിവാഹം കഴിക്കുമോ എന്ന സംശയത്തിനൊടുവിൽ ഇവർ തമ്മിൽ വഴക്കുണ്ടായി.

കൂടാതെ യുവതിക്ക് മറ്റൊരു ഫോൺ ഉള്ളതായി ഭവി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ഭവി അസ്ഥികളുമായി ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തുന്നതും പൊലീസിനെ കാര്യങ്ങൾ അറിയിക്കുന്നതും.

കഴിഞ്ഞ രാത്രി ബന്ധം തുടരുമോയെന്ന ചോദ്യത്തിന്, താൽപ്പര്യമില്ലെന്ന് യുവതി മൊഴി നൽകി. തുടർന്ന് വിവരങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുമെന്ന് ഭവിഭീഷണി മുഴക്കി.

Follow Us

എന്നാൽ യുവതിയുടെ വീട്ടുകാരെ അറിയിക്കാൻ ശ്രമിച്ചിട്ടും ഫോണിൽ ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് മദ്യലഹരിയിൽ ഭവി അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

യുവതി ഗർഭിണിയായിരുന്നത് അറിഞ്ഞില്ലെന്നാണ് അനീഷയുടെ വീട്ടുകാർ പറയുന്നത്. ഗർഭിണിയായിരുന്നത് മറയ്ക്കാൻ വളരെ ലൂസായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

അയൽവാസികളുമായും വീട്ടുകാരുമായെല്ലാം അനീഷ അകലം പാലിച്ചിരുന്നുവെന്നുമാണ് പൊലീസിന്ലഭിച്ചിട്ടുള്ള വിവരം.