ചൈനക്കും പാകിസ്ഥാനും ഇന്ത്യയുടെ ശക്തമായ സന്ദേശം: എസ്സിഒ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് രാജ്നാഥ് സിംഗ്
ചൈനക്കും പാകിസ്ഥാനും ഇന്ത്യയുടെ ശക്തമായ സന്ദേശം: എസ്സിഒ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് രാജ്നാഥ് സിംഗ്
ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 യാത്രക്കാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തെ എസ്സിഒ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്താത്തതിലും, ഇന്ത്യ ബലൂചിസ്ഥാനിൽ കലാപം സൃഷ്ടിച്ചെന്ന ആരോപണം രേഖയിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധിച്ച് എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.യോഗത്തിൽ പഹൽഗാം ആക്രമണത്തെക്കുറിച്ച് ശക്തമായി ഉന്നയിച്ചിരുന്നിട്ടും, അതിനെ പ്രസ്താവനയിൽ ഉൾപ്പെടുത്താതിരുന്നത് രാജ്നാഥ് സിംഗ് തുറന്നുപറഞ്ഞു. ക്വിങ്ദാവോയിൽ നടന്ന എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുമ്പോൾ, പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായി അദ്ദേഹം വ്യക്തമാക്കി.2025 ഏപ്രിൽ 22ന്, ജമ്മു കശ്മീരിലെ പഹൽഗാമിൽ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന ഭീകരസംഘടന 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തി.
മതപരമായ തിരിച്ചറിയൽ അടിസ്ഥാനമാക്കി ഇരകളെ തിരഞ്ഞെടുത്ത് വെടിവെച്ചു. ലഷ്കർ-ഇ-തോയ്ബയുടെ പ്രോക്സിയായ ഗ്രൂപ്പാണ് ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്തത്,' എന്ന് രാജ്നാഥ് സിംഗ് ചൈനയിലെ യോഗത്തിൽ പറഞ്ഞു.
'ചില രാജ്യങ്ങൾ അതിർത്തി കടന്ന് ഭീകരതയെ നയതന്ത്ര ഉപകരണമായി ഉപയോഗിക്കുകയും ഭീകരർക്ക് അഭയം നൽകുകയും ചെയ്യുന്നു.
ഇത്തരം ഇരട്ട നിലപാടുകൾക്ക് ഇനി ഇടമില്ല,' എന്നും അദ്ദേഹംചൈനയെ നേരിട്ട് പേരെടുത്ത് പറയാതിരുന്നെങ്കിലും, പാകിസ്ഥാന്റെ അടുത്ത സുഹൃത്തായ ചൈനയെയും ലക്ഷ്യംവച്ച് രാജ്നാഥ് സിംഗ് എസ്സിഒ അംഗങ്ങൾ ഇത്തരം രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുതെന്നും പറഞ്ഞു. പാകിസ്ഥാൻ പ്രതിരോധ മന്ത്രി അസിഫ് ഖവാജയും യോഗത്തിൽ പങ്കെടുത്തിരു
ന്നു.













