പഹൽഗാം ഭീകരക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി; പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

Keralanewsmedia

പഹൽഗാം ഭീകരക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി; പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

 

ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടിന് ഷാങ്ഹായ് ഉച്ചകോടിയുടെ അംഗീകാരം. പഹൽഗാം ഭീകരക്രമണത്തെ അപലപിച്ച് ഷാങ്ഹായ് പ്രഖ്യാപനം. ഭീകരതയിൽ ഇരട്ടത്താപ്പ് പാടില്ലെന്നും, അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കണമെന്നും സംയുക്ത പ്രഖ്യാപനത്തിൽ ആഹ്വാനം ലോകരാജ്യങ്ങൾ ആഹ്വാനം ചെയ്തു. അതേസമയം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രമ്പിന്‍റെ വ്യാപാര യുദ്ധത്തിനിടെ മോദിയും റഷ്യൻ പ്രസിഡന്‍റ് പുടിനും കൂടിക്കാഴ്ച നടത്തി.

ഭീകരവാദം പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയെന്നും ഭീകരതയോടു വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നുമാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. മാനുഷികതക്കെതിരായ ആക്രമണമാണ് പഹൽ ഗാമിൽ നടന്നതെന്ന് പറഞ്ഞ മോദി, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ സാന്നിധ്യത്തിൽ, ചില രാജ്യങ്ങൾ ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്നു എന്ന വിമർശനവുമുന്നയിച്ചു.

 പഹൽഗാം ഭീകരാക്രമണത്തെ എസ്‌സി‌ഒ അംഗരാജ്യങ്ങൾ ശക്തമായി അപലപിച്ചു. കുറ്റവാളികളെയും സംഘാടകരെയും സ്‌പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഷാൻ ഹായ് ഉച്ചകോടി സംയുക്ത പ്രതാവന നടത്തി. അതിനിടെ യു എസിന്‍റെ തീരുവ യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രമ്പ് വ്യാപാര യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് മോദി പുടിൻ കൂടിക്കാഴ്ച നടന്നത്. ഉക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാം നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ച മോദി ഇന്ത്യയും റഷ്യയും തമ്മിൽ കാലങ്ങളയുള്ള ബന്ധമെന്നും തോളോട് തോൾ ചേർന്ന് മുന്നോട്ട് പോകണമെന്നും പറഞ്ഞു.