സർക്കാർ മെഡിക്കൽ കോളജുകളുടെ നിലവാരം തകർന്നു. ആവശ്യത്തിനു ഡോക്ടർമാരും മരുന്നുകളും ഉപകരണങ്ങളും ഇല്ല. യുദ്ധകാല അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കും. പക്ഷെ സർക്കാർ നടപടി സ്വീകരിക്കുന്നില്ല : കെസി വേണുഗോപാൽ

ആലപ്പുഴ : സർക്കാർ മെഡിക്കൽ
കോളജുകളുടെ നിലവാര തകർച്ചയാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.തുറന്നുപറയുന്നവരെ അടിച്ചിരുത്താൻ ശ്രമിക്കുന്നു. സർക്കാർ ആശുപത്രികളിലെ ഒഴിവുകൾ എന്തുകൊണ്ട് നികത്തുന്നില്ല.
സ്വകാര്യ ആശുപത്രികളെ വളർത്തുന്നതിനാണ് ഇത്തരം സമീപനങ്ങൾ
സ്വീകരിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.ആവശ്യത്തിനു ഡോക്ടർമാരും മരുന്നുകളും ഉപകരണങ്ങളും ഇല്ല. സർക്കാർ മെഡിക്കൽ കോളേജുകളുടെ സ്ഥലം മാറ്റക്കാര്യത്തിൽ സുതാര്യതയില്ല.
ഇത് ആരോഗ്യ മേഖലയിലെ അതീവ ഗുരുതരാവസ്ഥയാണെന്നും ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ഒരു ഡോക്ടർ തുറന്നു പറഞ്ഞത് ഗൗരവകരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധകാല അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്നും പക്ഷേ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും കെ.സി വണുഗോപാൽ പറഞ്ഞു.