2024 ൽ റെയിൽവേയിലെ ഒഴിവുകൾ 64,197, അപേക്ഷിച്ചത് 1.87 കോടി ഉദ്യോഗാർത്ഥികൾ: രൂക്ഷമായ തൊഴിൽക്ഷാമം തെളിയിക്കുന്ന ഡാറ്റ പുറത്ത്
2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ റെയിൽവേയിൽ നിയമനം നടത്താനായുള്ള നടപടികൾ സ്വീകരിച്ച ഒഴിവുകളുടെ എണ്ണം 92,116. ഇതിൽ 64,197 തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യാഗാർത്ഥികളുടെ എണ്ണത്തെ പറ്റിയുള്ള ഡാറ്റ പുറത്തുവന്നു. 1.87 കോടിയിലധികം അപേക്ഷകരാണ് ഇത്രയും തസ്തികകളിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രി കഴിഞ്ഞ ആഴ്ച പാർലമെന്റിൽ പങ്കുവെച്ച വിവരങ്ങളാണ് ഇത്.
പുതിയ സുരക്ഷാ സംവിധാനങ്ങൾ, വൈദ്യുതീകരണ പദ്ധതികൾ, യന്ത്രവൽകൃത പ്രവർത്തനങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ആധുനികവത്കരണം, വൻതോതിലുള്ള വിരമിക്കൽ എന്നിവ കാരണം റെയിൽവേയിൽ ഒഴിവുകൾ വർധിക്കുകയും പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 1.08 ലക്ഷം തസ്തികകളിലേക്കുള്ള നിയമനം പുരോഗമിക്കുകയാണ്. ഇതിൽ 92,116 ഒഴിവുകളിലേക്കാണ് ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
ഇതിലെ അപേക്ഷകരുടെ എണ്ണം പരിശോധിക്കുകയാണെങ്കിൽ രാജ്യത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്മയുടെ രൂക്ഷ വശം മനസിലാക്കാൻ സാധിക്കും. ആർപിഎഫ് കോൺസ്റ്റബിൾ വിഭാഗത്തിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 4,208 45,30,288. അതായത് ഒരു ഒഴിവിലേക്ക് മത്സരിച്ചവരുടെ എണ്ണം 1,076-ലധികം വരും.നിയമനം എവിടെ വരെയെത്തി എന്ന് പരിശോധിച്ചാൽ മന്ത്രലയത്തിന്റെ മറുപടി പ്രകാരം 55,197 തസ്തികകളിലേക്കുള്ള ആദ്യ ഘട്ടം, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ പൂർത്തിയായിട്ടുണ്ട്. ചില ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെക്നീഷ്യൻമാരുടെ 14,298 ഒഴിവുകൾ വിജ്ഞാപനം ചെയ്തതിൽ 9,000-ത്തിലധികം ഉദ്യോഗാർഥികലെ എംപാനൽ ചെയ്തിട്ടുണ്ട്. ഈ കണക്കുകൾ തന്നെ തെളിയിക്കുന്നത് നിയമന പ്രക്രിയ മന്ദഗതിയിൽ നീങ്ങുന്നതാണ്.













