വൈക്കത്ത് കാർ കനാലിൽ വീണു ഡോക്ടർ മരിച്ച സംഭവം. ഡോക്ടർ ഗൂഗിൾ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന സംശയത്തിൽ പോലീസ്. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. കനാലിന് കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തതും അപകട കാരണമായി
റിപ്പോർട്ട് :ആദിത്യ വർമ്മ
വൈക്കത്ത് കാർ കനാലിൽ വീണു ഡോക്ടർ മരിച്ച സംഭവം. ഡോക്ടർ ഗൂഗിൾ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന സംശയത്തിൽ പോലീസ്. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. കനാലിന് കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തതും അപകട കാരണമായി
കോട്ടയം: വൈക്കം തോട്ടുവക്കത്ത്
കാർ കനാലിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറായ ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജാണ് ഇന്നു പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്.
വെച്ചൂർ ഭാഗത്ത് നിന്നും വൈക്കം ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. കാർ നിയന്ത്രണം നഷ്ടമായി വൈക്കം തോട്ടുവക്കത്ത് കെ.വി കനാലിലേക്ക് മറിയുകയായിരുന്നു.
അപകടമുണ്ടായ ഭാഗത്ത് കനാലിന് കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലായിരുന്നുവെന്നും ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് നാട്ടുകാർ പറയുന്നു.വൈകിയാണ് അപകടം നാട്ടുകാർ അറിഞ്ഞത്.
കാറിന്റെ ചക്രങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കണ്ട വഴിയാത്രക്കാർ വിവരം പോലീസിൽ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴാണ് ഉള്ളിൽ ആളുണ്ടെന്ന് മനസിലായത്.
ഗൂഗിൾ മാപ്പ് നോക്കിയാണ് അമൽ യാത്ര ചെയ്തതെന്നാണ് പോലീസിന്റെ സംശയം. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.ഗൂഗിൾ മാപ്പ് നോക്കിയാണ് അമൽ യാത്ര ചെയ്തതെന്നാണ് പോലീസിന്റെ സംശയം. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലാണുള്ളത്. പോസ്റ്റമോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.













