തിരുവനന്തപുരം കോർപറേഷൻ. വിഴിഞ്ഞം മതിപ്പുറത്ത് സ്ഥാപിച്ച വികേന്ദ്രീകൃത മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ സ്വിച്ചോൺ കർമ്മം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു.

Keralanewsmedia

തിരുവനന്തപുരം കോർപറേഷൻ. വിഴിഞ്ഞം മതിപ്പുറത്ത് സ്ഥാപിച്ച വികേന്ദ്രീകൃത മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ സ്വിച്ചോൺ കർമ്മം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു.

ഫ്ലാറ്റുകളിൽ നിന്നും വീടുകളിൽ നിന്നും സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നത് മൂലമുള്ള ആരോഗ്യ-സാമൂഹിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരവുമായി തിരുവനന്തപുരം കോർപറേഷൻ. വിഴിഞ്ഞം മതിപ്പുറത്ത് സ്ഥാപിച്ച വികേന്ദ്രീകൃത മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ സ്വിച്ചോൺ കർമ്മം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു.

ദിവസേന 35,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള രണ്ട് പ്ലാന്റുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചത്. 110 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കും.

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) 'ഒരു തദ്ദേശസ്ഥാപനം ഒരാശയം' പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റുകൾ സ്ഥാപിച്ചത്. സോഷ്യൽ ആൽഫ, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ ഇന്ത്യ ഫൗണ്ടേഷൻ, കില എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ ഇന്നൊവേഷൻ ചലഞ്ചിലൂടെ കണ്ടെത്തിയ നൂതന ആശയമാണ് ഇവിടെ പ്രാവർത്തികമാക്കിയത്.

സ്ഥലപരിമിതി ഉള്ളയിടങ്ങളിൽ പോലും സ്ഥാപിക്കാൻ കഴിയുന്ന ഈ പ്ലാന്റുകൾക്ക് പ്രത്യേകതകൾ നിരവധിയാണ്. കുറഞ്ഞ പ്രവർത്തനച്ചെലവും ഉയർന്ന ഊർജക്ഷമതയുമാണ് ഇതിന്റെ മുഖ്യ ആകർഷണം. നിലവിലെ സെപ്റ്റിക് ടാങ്കുകളുമായി എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയുന്ന ഈ പ്ലാന്റുകൾ പൂർണ്ണമായും നിശ്ശബ്ദവും ദുർഗന്ധം ഇല്ലാത്തതുമാണ്. പരിസ്ഥിതി സൗഹൃദപരമായ ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന അവശിഷ്ടം വളമായും, ശുദ്ധീകരിച്ച വെള്ളം കുടിവെള്ളം ഒഴികെയുള്ള മറ്റ് ആവശ്യങ്ങൾക്കായും പുനരുപയോഗിക്കാം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള നിലവാരത്തിലാണ് പ്ലാന്റിന്റെ പ്രവർത്തനം.

ചടങ്ങിൽ കൗൺസിലർ എം. നിസാമുദീൻ, കെ-ഡിസ്ക് സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് ജോസിൻ ജോൺ, രാകേഷ്, ഡോ. വി. രാജീവ് എന്നിവർ സംസാരിച്ചു. @ triv-in