ആയുഷ് ഡോക്ടർമാർക്കുള്ള നിയമന കത്ത് വിതരണ ചടങ്ങിനിടെ മുസ്ലീം വനിതാ ഡോക്ടറുടെ ഹിജാബ് ഊരിമാറ്റാൻ ശ്രമിച്ച് നിതീഷ് കുമാർ. ബീഹാർ മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയെ ചോദ്യം ചെയ്ത് പ്രതിപക്ഷം
Keralanewsmedia. Online
ആയുഷ് ഡോക്ടർമാർക്കുള്ള നിയമന കത്ത് വിതരണ ചടങ്ങിനിടെ മുസ്ലീം വനിതാ ഡോക്ടറുടെ ഹിജാബ് ഊരിമാറ്റാൻ ശ്രമിച്ച് നിതീഷ് കുമാർ. ബീഹാർ മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയെ ചോദ്യം ചെയ്ത് പ്രതിപക്ഷം
പട്‌ന: തിങ്കളാഴ്ച നടന്ന ഒരു
ഔദ്യോഗിക ചടങ്ങിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പെരുമാറ്റം വീണ്ടും വിവാദത്തിന് തിരി കാളുത്തി. പുതുതായി നിയമിതരായ ആയുഷ് ഡോക്ടർമാർക്കുള്ള നിയമന കത്ത് വിതരണ ചടങ്ങിനിടെയാണ് സംഭവം.
ഒരു മുസ്ലീം വനിതാ ഡോക്ടറുടെ ഹിജാബ് ഊരിമാറ്റാൻ കുമാർ ശ്രമിച്ചത് ദൃശ്യങ്ങളിൽ കാണാം.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, ബീഹാർ സർക്കാർ മന്ത്രിമാരായ വിജയ് കുമാർ ചൗധരി, ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ പ്രതിപക്ഷ പാർട്ടികളുടെ രൂക്ഷ വിമർശനത്തിനും ഓൺലൈൻഉപയോക്താക്കൾക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കി.
ദൃശ്യങ്ങളിൽ, നിതീഷ് കുമാർ സ്ത്രീക്ക് നിയമന കത്ത് നൽകുന്നതും, അവരുടെ ശിരോവസ്ത്രത്തിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതും, അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതും കാണാം. നിമിഷങ്ങൾക്കുശേഷം, അദ്ദേഹം തന്നെ അത് വലിച്ചു താഴ്ത്തുന്നു.മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റായ 'സംവാദ്' എന്ന സ്ഥലത്താണ് പരിപാടി നടന്നത്. ആയിരത്തിലധികം ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ വിതരണം ചെയ്‌തു. മുഖം മറച്ച ഹിജാബ് ധരിച്ച് എത്തിയ നുസ്രത്ത് പർവീന്റെ ഊഴമായപ്പോൾ, മുഖ്യമന്ത്രി മുഖം ചുളിച്ച് 'ഇത് എന്താണ്?' എന്ന് ചോദിക്കുകയായിരുന്നു













