കേരളത്തിന് 21,000 കോടിയുടെ പ്രത്യേക പാക്കേജ് വേണം; കേന്ദ്ര പ്രീ-ബജറ്റ് യോഗത്തിൽ ആവശ്യങ്ങൾ നിരത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

കേരളത്തിന് 21,000 കോടിയുടെ പ്രത്യേക പാക്കേജ് വേണം; കേന്ദ്ര പ്രീ-ബജറ്റ് യോഗത്തിൽ ആവശ്യങ്ങൾ നിരത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചുചേർത്ത പ്രീ-ബജറ്റ് യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ച് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിനായി 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ വിപുലമായ വികസന നിർദേശങ്ങളാണ് സംസ്ഥാനം മുന്നോട്ടുവെച്ചിരിക്കുന്നത്.

കേന്ദ്ര നയങ്ങൾ മൂലമുണ്ടായ ധനനഷ്ടം പരിഹരിക്കാൻ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനിവാര്യമാണെന്ന് മന്ത്രി ബാലഗോപാൽ വ്യക്തമാക്കി. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയത് വഴി വർഷം 8000 കോടി രൂപയുടെ കുറവുണ്ടായെന്നും, അമേരിക്കൻ ഇറക്കുമതി നയത്തിലെ മാറ്റം മൂലം കയറ്റുമതി മേഖലയിൽ 2500 കോടിയുടെ നഷ്ടമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയതിനെ കേരളം ശക്തമായി എതിർത്തു. കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാക്കിയത് സംസ്ഥാനത്തിന് മേൽ ആയിരക്കണക്കിന് കോടി രൂപയുടെ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണെന്നും പഴയ ഘടന പുനസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

റബർ വില സ്ഥിരതാ ഫണ്ട്: 1000 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കണം. ഇതിൽ 33% വീതം കേന്ദ്ര-സംസ്ഥാന വിഹിതം ഉറപ്പാക്കണം.

നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് ആധുനിക സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 2000 കോടി രൂപ അനുവദിക്കണം.

തോട്ടവിളകൾ: തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മൂല്യവർദ്ധനവിനും ബ്രാൻഡിംഗിനുമായി പ്രത്യേക പാക്കേജുകൾ വേണം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസനങ്ങളായ റെയിൽ കണക്റ്റിവിറ്റി, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ് എന്നിവ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തണം. കൂടാതെ വിഴിഞ്ഞം-ചവറ-കൊച്ചി തീരമേഖലയെ ബന്ധിപ്പിച്ച് ‘റെയർ എർത്ത് കോറിഡോർ’ പ്രഖ്യാപിക്കണമെന്നും 1000 കോടി രൂപ ഇതിനായി നീക്കിവയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

മറ്റ് പ്രധാന ആവശ്യങ്ങൾ:

പ്രവാസി ക്ഷേമം: ജിസിസി മേഖലയിൽ പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ്.

തീരദേശ സംരക്ഷണം: കടൽ ഭിത്തി നിർമ്മാണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ‘കോസ്റ്റൽ റെസിലിയൻസ് ഫണ്ട്’.

വന്യജീവി ആക്രമണം: മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാൻ 1000 കോടി രൂപയുടെ സഹായം.

ആരോഗ്യ രംഗം: സിൽവർ കെയർ ഇക്കോണമി മാതൃകയിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക പദ്ധതികൾ. എയിംസ് (AIIMS), ശബരി റെയിൽ, പരമ്പരാഗത വ്യവസായങ്ങൾക്കുള്ള സംരക്ഷണം എന്നിവയും ആവർത്തിച്ചു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി അര ശതമാനം കൂടി ഉയർത്തണമെന്നും ജിഎസ്ടി നഷ്ടപരിഹാരം പുനസ്ഥാപിക്കണമെന്നുമുള്ള നിർണ്ണായക ആവശ്യങ്ങളും പ്രീ-ബജറ്റ് യോഗത്തിൽ കേരളം ഉന്നയിച്ചിട്ടുണ്ട്.

1000 കോടി രൂപ റബർ വില സ്ഥിരതാ ഫണ്ട് രൂപീകരിക്കണം. ഇതിൽ 33 ശതമാനം വീതം കേന്ദ്ര, സംസ്ഥാന വിഹിതം ഉറപ്പാക്കണം. 33 ശതമാനം റബർ ഉപയോഗിക്കുന്നവരിൽ നിന്ന് സമാഹരിക്കണം.