സംസ്ഥാനത്ത് ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവ മാറ്റം; പതിനേഴുകാരിയുടെ കിഡിണിയുമായി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്നെത്തി.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
സംസ്ഥാനത്ത് ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവ മാറ്റം; പതിനേഴുകാരിയുടെ കിഡിണിയുമായി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്നെത്തി.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പതിനേഴുകാരിയുടെ അവയവം പറന്നെത്തി.
കണ്ണൂരിൽ മരിച്ച 17 വയസ്സുകാരിയുടെ കിഡ്ണിയാണ് തിരുവനന്തപുരത്തെത്തി ച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന രോഗിക്കാണ് കിഡ്ണി എത്തിച്ചത്.
ഇൻഡിഗോ വിമാനത്തിലാണ് അവയവം തീവനന്തപുരത്തേക്ക് എത്തിച്ചത്. പ്രൈവറ്റ് എയർവേസിൽ എത്തിച്ച് നടത്തുന്ന ആദ്യ അവയവ മാറ്റം കൂടിയാണ് ഇത്. കണ്ണൂരിൽ നിന്നും രാവിലെ 8.45 ന് വിമാനം പുറപ്പെട്ടു. 11 മണിയോടെയാണ് അവയവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത്.17 കാരിയായ അയോന മോൺസൺന്റെ അവയവമാണ് ദാനം ചെയ്യുന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് അയോന മരിച്ചത്. തിങ്കളാഴ്ച സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയ അയോന ഗുരുതരാവസ്ഥയിൽ കഴിയവെ ഇന്ന് രാവിലേ മരണം സംഭവിക്കുകയായിരുന്നു.