തെരുവ്നായയുടെ ആക്രമണം: 9 വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതര പരിക്ക്.
കേരളം
*വർക്കലയിൽ തെരുവ് നായയുടെ അക്രമണം: 9 വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്*
വർക്കല: പുല്ലാന്നികോട് ജംഗ്ഷനിൽ തെരുവ് നായ ആക്രമണ ത്തിൽ ഒൻപത് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു. വർക്കല പുല്ലാനികോട് സ്വദേശിയായ കാശി(9) , പുല്ലാന്നികോട്, പുത്തൻവിള വീട്ടിൽ ലളിതാംബിക (62), പുല്ലാന്നികോട് പ്ലാവിള വീട്ടിൽ ബീന(56) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത് പഠനം
കഴിഞ്ഞ് നടന്നുവന്ന പുല്ലാന്നികോട് സ്വദേശിയായ ഷംസീർ(19) എന്ന വിദ്യാർത്ഥിയെ നായ കടിക്കാൻ ശ്രമിച്ചെങ്കിലും ബാഗ് കൊണ്ട് അടിച്ചോടിച്ചു രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നടന്ന സംഭവം നാട്ടിൽ ഭീതിയിലാഴ്ത്തിയാണ്. വർക്കല പുല്ലാന്നികോട് സ്വദേശിയായ ജെയ്സന്റെ ഒൻപത് വയസ്സുള്ള മകൻ കാശിയെയാണ് നായ ആദ്യം ആക്രമിച്ചത്. റോഡിലൂടെ നടന്നുപോവുക യായിരുന്നു കുട്ടി. അതിനിടെ നായ പെട്ടെന്നു ഓടിച്ചെത്തി കുട്ടിയെ റോഡിൽ വീഴ്ത്തി കടിച്ചു വലിച്ചു. കുട്ടിയുടെ കാലിലാണ് അതീവ ഗുരുതരമായ പരിക്ക്.
ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന്, പാതയിലൂടെ നടന്ന് പോകുകയായിരുന്ന മറ്റുള്ളവരെയും നായ ആക്രമിക്കുകയായിരുന്നു. ലളിതാംബികയുടെ കാലിലാണ് നായയുടെ കടിയേറ്റത്. മാംസം ഇളകി മാറിയ നിലയിലാണ്. ബീനയുടെ കഴുത്തിലും കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളാണ്. നായയുടെ കടിയേറ്റ മൂന്നു പേരും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ആശുപത്രി വൃത്തങ്ങൾ പ്രകാരം പരിക്കുകൾ ഗുരുതരമായ നിലയിലാണ്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി തെരുവ് നായയുടെ ആക്രമണങ്ങൾ വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. ഈ സാഹചര്യ ത്തിൽ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.













