ബഹിരാകാശത്ത് നിങ്ങൾ എങ്ങനെ ഉറങ്ങും, എന്ത് കഴിക്കും, അസുഖം വന്നാൽ എന്ത് ചെയ്യും? ബഹിരാകാശ നിലയത്തിൽ നിന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ശുഭാൻഷു ശുക്ല

ഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ

നിലയത്തിൽ നിന്ന് ശുഭാൻഷു ശുക്ല വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ബഹിരാകാശ നിലയത്തിലെത്തിയ ശുഭാൻഷു അവിടെയുള്ള അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.ബഹിരാകാശത്തിൽ ഉറക്കം എങ്ങനെയാണ്?

ബഹിരാകാശത്തിൽ തറയോ സീലിംഗോ ഇല്ലാത്തതിനാൽ, സ്ലീപ്പിംഗ് ബാഗുകൾ ചുവരുകളിലോ സീലിംഗിലോ കെട്ടിയിടുകയാണ് ബഹിരാകാശയാത്രികർ ചെയ്യുന്നത്. ഒരേ സ്ഥലത്ത് തുടർന്നുറങ്ങാൻ ബാഗ് കെട്ടിയിടേണ്ടതുണ്ട്; അല്ലെങ്കിൽ അവർ പൊങ്ങിക്കിടക്കും. "ചുവരിലും സീലിംഗിലും ഉറങ്ങുന്നവരെ കാണാം," എന്നാണ് ശുക്ലയുടെ വിശദീകരണം.അസുഖം വന്നാൽ എന്ത് ചെയ്യും?

ബഹിരാകാശ നിലയത്തിൽ അസുഖം അനുഭവപ്പെട്ടാൽ, അവർക്കായി ആവശ്യമായ മരുന്നുകൾ സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചിരിക്കുന്നു. അതിനാൽ അടിയന്തരമായി ചികിത്സ നൽകാൻ സാധിക്കും.

ഭക്ഷണം എങ്ങനെയാണ്?

ബഹിരാകാശയാത്രികർക്ക് മുൻകൂട്ടി പായ്ക്ക് ചെയ്ത്‌ത ഭക്ഷണങ്ങളാണ് നൽകുന്നത്. പോഷകാഹാരം ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ചിലപ്പോൾ ഭൂമിയിൽ നിന്ന് മധുരപലഹാരങ്ങളും ബഹിരാകാശത്തേക്ക് കൊണ്ടുപോകാറുണ്ട്.വിനോദത്തിനായി സമയം വളരെ കുറവാണ്, പക്ഷേ അവർ ചിലപ്പോൾ കളിക്കാനും സമയം കണ്ടെത്തുന്നു. ബഹിരാകാശ സഞ്ചാരികൾക്ക് ഏറ്റവും ആസ്വാദ്യകരമായ അനുഭവം, സ്റ്റേഷനിൽ നിന്ന് പുറത്തു നോക്കി ഭൂമിയുടെ മനോഹരമായ കാഴ്ച കാണുന്നതാണ്.

ബഹിരാകാശത്തിൽ ശരീരം സൂക്ഷ്മ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നു. ഭൂമിയിലേക്ക് മടങ്ങുമ്പോൾ വീണ്ടും പൊരുത്തപ്പെടുത്തൽ വേണം, അതൊരു വെല്ലുവിളിയാണ്.

വ്യായാമത്തിനായി സീറ്റ് ഇല്ലാത്ത സൈക്കിൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു. പെഡലുകൾ ലോക്ക് ചെയ്ത്, ബെൽറ്റ് ഉപയോഗിച്ച് ശരീരം കെട്ടി വ്യായാമം ചെയ്യണം.

ബഹിരാകാശയാത്രികർക്ക് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ സൗകര്യമുണ്ട്, അതിനാൽ ഏകാന്തത അനുഭവപ്പെടുന്നില്ല. ഇങ്ങനെ, ബഹിരാകാശത്തെ സംബന്ധിച്ച വിദ്യാർത്ഥികളുടെ എല്ലാ ചോദ്യങ്ങൾക്കും ശുഭാൻഷു ശുക്ല ഉത്തരം നൽകി.