*വാടക വീട്ടിൽ 9 വയസുകാരനെ നായ്ക്കൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, രക്ഷകരായി പൊലീസ്*

Keralanewsmedia

*വാടക വീട്ടിൽ 9 വയസുകാരനെ നായ്ക്കൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, രക്ഷകരായി പൊലീസ്*

*വാടക വീട്ടിൽ 9 വയസുകാരനെ നായ്ക്കൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, രക്ഷകരായി പൊലീസ്*

കൊച്ചി: ഒമ്പത് വയസുള്ള മകനെ 26 നായകൾക്കൊപ്പം വാടകവീട്ടിൽ ഉപേക്ഷിച്ച് യുവാവ് മുങ്ങി. അച്ഛനെ കാണാതെ വിദേശത്ത് ജോലി ചെയ്യുന്ന അമ്മയെ വിളിച്ച് കുട്ടി സഹായം തേടി. ഒടുവിൽ പൊലീസെത്തി കുഞ്ഞിനെ രക്ഷിച്ചു. 

തൃപ്പൂണിത്തുറ എരൂരിലാണ് സംഭവം. ഞായറാഴ്ചയാണ് പിതാവ് വാടക വീട്ടിൽ നിന്ന് മുങ്ങിയത്. 

ഇയാൾ വള‍ർത്തിയിരുന്ന നായ്ക്കൾ ബഹളം വച്ച് വലിയ രീതിയിൽ ശല്യം ഉണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് മുങ്ങിയത്. ഭക്ഷണം വെള്ളവും കിട്ടാതെ വന്നതോടെ നായകൾ അസ്വസ്ഥരായി ബഹളം വച്ചതിന് പിന്നാലെ നാലാം ക്ലാസുകാരൻ ജർമനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിവരമറിയിക്കുകയായിരുന്നു. ഇവർ പൊലീസിനെ വിളിച്ച് സഹായം തേടി. 

പൊലീസെത്തി കുട്ടിയെ അമ്മയുടെ രക്ഷിതാക്കൾക്ക് പൊലീസ് കൈമാറി. നായകളെ ഒരു മൃഗസംഘടന ഏറ്റെടുത്തു. മൂന്നു മാസം മുന്‍പാണ് സുധീഷ് കുമാര്‍ എന്നയാള്‍ എരൂര്‍ അയ്യംപിള്ളിച്ചിറ റോഡില്‍ നാലാം ക്ലാസുകാരനായ കുട്ടിയുമായി വീട് വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സമീപവാസികളുടെ പരാതിയില്‍ നഗരസഭ ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് വീടു വിട്ടത്.