ജനസൗഹാർദ്ദ കേന്ദ്രങ്ങളായി പോലീസ് സേന കേന്ദ്രങ്ങൾ മാറി ;മുഖ്യമന്ത്രി
Keralanewsmedia
ജനസൗഹാർദ്ദ കേന്ദ്രങ്ങളായി പോലീസ് സേന കേന്ദ്രങ്ങൾ മാറി ;മുഖ്യമന്ത്രി
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പോലീസ് സേനകൾക്കായി നിർമ്മിച്ച കെട്ടിടങ്ങളുടെ പൂർത്തികരണ ഉദ്ഘാടനവും പുതുതായി അനുവദിക്കപ്പെട്ട കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങളാണ് പോലീസ് സേനയിൽ ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന സൗകര്യം വികസനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ പോലീസ് സേനകൾക്ക് വേണ്ടി പൂർത്തീകരിക്കപ്പെട്ട 13 പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനവും പുതുതായി ആരംഭിക്കാനിരിക്കുന്ന മൂന്നു പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സ്റ്റേഷൻ എന്ന സങ്കല്പം തന്നെ മാറ്റപ്പെട്ടു കഴിഞ്ഞു. ജനസൗഹാർദ്ദപരമായ അന്തരീക്ഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വേണ്ടി പ്രത്യേകം ഇരിക്കാനുള്ള സംവിധാനങ്ങളും, സഹായകേന്ദ്രങ്ങളും ഭിന്നശേഷി, കുട്ടികൾ, വനിതകൾ തുടങ്ങിയവർക്ക് വേണ്ടി പ്രത്യേക സംവിധാനങ്ങളും പോലീസ് സ്റ്റേഷന്റെ ഭാഗമായിതീർന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഊർജ്ജസ്വലരായ യുവാക്കൾ സേനയുടെ ഭാഗമാക്കിയതോടെ പൊതുവിലുള്ള കാര്യക്ഷമത വലിയ വർദ്ധിച്ചു. ഇവരുടെ സാങ്കേതികവിദ്യ യിലുള്ള കഴിവ് പുതുതലമുറയിൽ പെരുകുമായിരുന്ന തട്ടിപ്പുകൾ തടയുന്നതിന് സഹായകമായി തീർന്നു. കർത്തവ്യ ബോധവും ജനസൗഹൃദവും മുതൽക്കൂട്ട് ആയതോടെ കുറ്റാന്വേഷണത്തിനു ബാഹ്യ ഇടപെടൽ ഇല്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി നടപ്പാക്കാൻ സേനകൾക്ക് സാധിക്കുന്നു. പോലീസും ജനവും കൂട്ടായി പ്രവർത്തിക്കുന്ന സോഷ്യൽ പോലീസിങ് സംവിധാനം സാമൂഹ്യവിരുദ്ധത, ലഹരി മാഫിയ, വർഗീയ സംഘർഷം എന്നിവ ചെറുക്കാൻ ഏറെ സഹായകരമായി തീർന്നു. ശാന്തമായ അന്തരീക്ഷം കലുഷി ഷിതമാക്കാനുള്ള ശ്രമങ്ങളെയും, വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന വർക്കെതിരെയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും വിഘാതം സൃഷ്ടിക്കുന്നവരെയും തകർക്കാൻ കർമോന്മുഖമായി സേനകൾ ഇടപെടണം. മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഇരുപത്തിമൂന്ന് കോടി 23 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനതൊട്ടാകെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ, ബേക്കർ സബ് ഡിവിഷൻ പോലീസ് ഓഫീസിനുമായി നിർമ്മിച്ച ബഹുനില്ല കെട്ടിടമാണ് ജില്ലയിൽ ഉദ്ഘാടനം ചെയപെട്ടത്.ചട്ടഞ്ചാല്‍ ദേശീയപാതയ്ക്ക് സമീപമാണ് പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 12000 സ്ക്വയര്‍ ഫീറ്റില്‍ മൂന്നു നിലകളിലായി പണി കഴിപ്പിച്ച കെട്ടിടത്തില്‍ താഴെ നിലയില്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്, രണ്ടാം നിലയില്‍ ബേക്കല്‍ സബ് ഡിവിഷന് പോലീസ് ഓഫീസ് എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം നില പൂര്‍ണ്ണമായും അന്വേഷണ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. പി.ആര്‍ഒ റൂം, എഴുത്ത് റൂം, കമ്പ്യൂട്ടര്‍ റൂം, ഇന്‍വെസ്റ്റിഗേഷന്‍ റൂം, ലോക്ക് ആപ്പ്, വിസിറ്റ് റൂം, ഡി.വൈ.എസ്.പി റൂം, എന്നീ സൗകര്യങ്ങളാണ് ബഹുനില കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നു കോടി ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം രണ്ടര വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. കെ.പി.എച്ച്.സി.സി ലിമിറ്റഡിലാണ് നിര്‍മ്മാണ ചുമതല.
വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി എച്ച് കുഞ്ഞമ്പു എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ വീശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഖദീജത്ത് സമീമ,ചെമ്മനാട്, ഉദുമ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ സുഫൈജാ അബൂബക്കർ, എം ലക്ഷ്മി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ മറിയാ മാഹിൻ, ബേക്കൽ സബ് ഡിവിഷൻ ഡിവൈഎസ്പി വി വി മനോജ്, കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി അജിത് കുമാർ, കേരള പോലീസ് അസോസിയേഷൻ സെക്രെട്ടറി പി വി സുധീഷ് എന്നിവർ സംസാരിച്ചു. ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി ഐ പി എസ് സ്വാഗതവും മേല്പറമ്പ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു













