മംദാനിയെ 'കമ്യൂണിസ്റ്റ്'. മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്ക് നഗരം 'കമ്യൂണിസ്റ്റ് നഗരം' ആകുമെന്ന് മുന്നറിയിപ്പ് നൽകി ട്രംപ്
Keralam
വാഷിംഗ്ടൺ: ഡെമോക്രാറ്റിക്
പാർട്ടിയുടെ ന്യൂയോർക്കിൽ മേയർ സ്ഥാനാർത്ഥിയായ സൊഹ്റാൻ മംദാനിയെ വീണ്ടും കടുത്ത ഭാഷയിൽ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.മംദാനിയെ 'കമ്യൂണിസ്റ്റ്' എന്നും, അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്ക് നഗരം 'കമ്യൂണിസ്റ്റ് നഗരം' ആകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
'ഇത് നമ്മുടെ രാജ്യത്തിന് വളരെ അപകടകരമാണ്,' എന്നും 'ഇത് സംഭവിക്കുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ കുവോമോയെയും പരാജയപ്പെടുത്തി 43.5% വോട്ടുമായി വിജയിച്ചതിനു പിന്നാലെയാണ് ട്രംപ് ഈ വിമർശനങ്ങൾ ശക്തമാക്കിയത്. മംദാനിയെ '100% കമ്യൂണിസ്റ്റ് ലൂണാറ്റിക്' എന്നും, ന്യൂയോർക്ക് നഗരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവനാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലും ആരോപിച്ചു.
മംദാനി ഐസിഇ (ഇമിഗ്രേഷൻ എൻഫോഴ്സ്സ്മെൻ്റ്) ഉദ്യോഗസ്ഥരുടെ കുടിയേറ്റ അറസ്റ്റ് നടപടികൾക്ക് സഹകരിക്കില്ലെന്ന് പറഞ്ഞതിനെതിരെയും ട്രംപ് പ്രതികരിച്ചു. 'അവൻ അതിന് തടസ്സം സൃഷ്ടിച്ചാൽ ഞങ്ങൾ അവനെ അറസ്റ്റ് ചെയ്യും. ഈ രാജ്യത്ത് കമ്യൂണിസ്റ്റുകൾക്ക് സ്ഥാനം ഇല്ല.മംദാനിയുടെ പൗരത്വം ചോദ്യം ചെയ്തും ട്രംപ് പരസ്യമായി സംശയം പ്രകടിപ്പിച്ചു, എന്നാൽ മംദാനി 2018-ൽ അമേരിക്കൻ പൗരത്വം നേടിയിട്ടുള്ള നിയമപരമായ പൗരനാണ്.
ട്രംപിന്റെ ഈ വിമർശനങ്ങൾക്ക് മറുപടിയായി, 'ഞാൻ തൊഴിലാളി ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നതിനാലാണ് ട്രംപ് എന്നെ ലക്ഷ്യമിടുന്നത്.
അദ്ദേഹത്തിന്റെ ഭീഷണികൾ ജനാധിപത്യത്തിന് നേരെയുള്ള ആക്രമനമാണ്,' എന്നും 'ഞങ്ങൾ ഈ ഭീഷണികൾക്ക് വഴങ്ങില്ല,' എന്നും മംദാനി വ്യക്തമാക്കി.
മംദാനിയുടെ വിജയത്തോടെ ന്യൂയോർക്കിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ട്രംപും റിപ്പബ്ലിക്കൻ നേതാക്കളും മംദാനിയെ അതിരൂക്ഷമായിവിമർശിക്കുന്നതും, അദ്ദേഹത്തെ കമ്യൂണിസ്റ്റ് എന്നോ രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്നോ ചിത്രീകരിക്കുന്നതും തുടരുകയാണ്.













