പ്രധാന വാർത്തകൾ

Keralanewsmedia

പ്രധാന വാർത്തകൾ

 

*നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം*

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ മാനവിക വിഷയങ്ങളിൽ യുജിസി-നെറ്റ് / ജെആർഎഫ് പരീക്ഷകളുടെ പേപ്പറിന് വേണ്ടിയുള്ള പരിശീലന ക്ലാസ് 2025 നവംബർ മാസം ആരംഭിക്കുന്നു. താൽപര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ്സ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ എത്തി ഫീസ് അടച്ചു രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 2304577.

 

ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് ആണ് കുറ്റം ചുമത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്ന 'എന്‍എം' എന്നയാളെ പ്രതി ചേര്‍ത്തിട്ടുണ്ട്. പൊലീസിന് ഇയാളെ ഏകദേശം മനസിലായെന്നാണ് ലഭിക്കുന്ന സൂചന.

കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു ആ​ഗ്രഹമെന്നും പാർട്ടി തീരുമാനം അം​ഗീകരിക്കുന്നുവെന്നും യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. വാർത്താസമ്മേളനത്തിലാണ് അബിൻ വർക്കിയുടെ പ്രതികരണം.

 എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ ഹൈക്കമാന്‍ഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പില്ലെന്നും എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണ് ഗ്രൂപ്പെന്നും മുരളീധരന്‍ പറഞ്ഞു.

 *ട്രാൻസ്ഫോർമറിന് തീപിടിച്ചു..*

ചിറയിൻകീഴ്‌: ട്രാൻസ്ഫോർമറിന് തീപിടിച്ചു.പാലകുന്ന് ജംഗ്ഷന് സമീപമുള്ള ട്രാൻസ്ഫോർമറിനാണ് ഇന്ന് പുലർച്ചെ 4 മണിയോടെ തീപിടിച്ചത്, ആറ്റിങ്ങൽ ഫയർ&റസ്ക്യൂ സേന ഗ്രേഡ് അസ്റ്റി:സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൻ ഫയർഓഫീസർമാരായ ഉണ്ണികൃഷ്ണൻ, അമൽജിത്ത്, അനൂപ് ഫയർഓഫീസർ ഡ്രൈവർ ശരത് ലാൽ, ഹോംഗാർഡ് അരുൺ എസ് കുറുപ്പ് എന്നിവരടങ്ങുന്ന ടീമാണ് തീ അണച്ചത്.

ശബരിമല സ്വർണമോഷണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി ഇന്നത്തെ വിശദമായ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റക്കാർ എന്ന് കോടതി ശിക്ഷിച്ചാൽ മാത്രമേ പെൻഷൻ ആനുകൂല്യങ്ങൾ പിടിച്ചുവെക്കാൻ കഴിയൂവെന്നും പ്രശാന്ത് വ്യക്തമാക്കി. അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പിടിവിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം. ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചത് നാല് പേർക്കാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മാസം ഇതുവരെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുമാസത്തിനിടെ മരണം 25 പേരാണ് മരണപ്പെട്ടത്

  *കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു*

പാലക്കാട് കല്ലടിക്കോട് ദുരൂഹ സാഹചര്യത്തിൽ യുവാക്കൾ മരിച്ച നിലയിൽ; ഒരാൾ വെടിയേറ്റ് മരിച്ച നിലയിലും മറ്റൊരാളെ സമീപത്തെ വീട്ടിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്

സ്വർണ വിലയിൽ വൻ വർധന. ഇന്ന് മാത്രം ഒരു പവന് കൂടിയത് 2400 രൂപയാണ്. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 94,360 രൂപ നൽകണം. ഗ്രാമിന് 300 രൂപ കൂടിയതോടെ 11795 രൂപയായി. കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു.