മക്കളുടെ ഭാവി നശിപ്പിക്കുന്ന സ്നേഹം : കേരളത്തിലെ തൊഴിൽപ്രശ്നത്തിന് വീട്ടിൽ നിന്നുള്ള പങ്ക്
റിപ്പോർട്ട് :കിരൺ എസ്. പിള്ളൈ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:കിരൺ എസ് പിള്ളൈ
മക്കളുടെ ഭാവി നശിപ്പിക്കുന്ന സ്നേഹം : കേരളത്തിലെ തൊഴിൽപ്രശ്നത്തിന് വീട്ടിൽ നിന്നുള്ള പങ്ക്
കേരളത്തിലെ തൊഴിലും വിദ്യാഭ്യാസവും പ്രതിസന്ധിയിലായത് സർക്കാർ നയങ്ങളാലോ പണമില്ലായ്മയാലോ
മാത്രം അല്ല. അതിന്റെ വലി യ ഒരു പങ്ക് നമ്മുടെ വീടുകളിലാണ് തുടങ്ങുന്നത്. പ്രത്യേകിച്ച് രക്ഷിതാക്കളുടെ
മനോഭാവത്തിൽ. മക്കളുടെ ഭാവിയെക്കുറിച്ചുള്ള സ്നേഹം കൊണ്ടാണ് പല തീരുമാനങ്ങളും എടുക്കുന്നത്. പക്ഷേ
ആ സ്നേഹം പലപ്പോഴും മക്കളുടെ ജീവിതം കൂടുതൽ കുഴപ്പത്തിലാ ക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.
ഇന്ന് കേരളത്തിന് ഏറ്റവും ആവശ്യ മുള്ളത് പഞ്ചാ യത്തുതല കമ്മ്യൂണിറ്റി കോ ളേജുകളാണ്. നാട്ടിൽ തന്നെ ,
കുറച്ച് മാസങ്ങൾ കൊണ്ട്, പ്രായോഗികമായി ജോലി ചെയ്യാൻ സഹായി ക്കുന്ന കഴിവുകൾ പഠിപ്പിക്കുന്ന
സ്ഥാപനങ്ങൾ. ഡിഗ്രി കളേ ക്കാൾ ജോലി ലഭിക്കുന്ന കഴിവുകൾ. ദൂരെയ്ക്ക് പോ കേണ്ട, വലിയ ഫീസ് വേണ്ട,
ജീവിതം നിർത്തിവെച്ച് പഠി ക്കേണ്ട എന്നില്ല. ഇത്ര ലളിതമായ ആശയം പോ ലും നമ്മുടെ സമൂഹം
സ്വീകരിക്കാത്തതിന്റെ പ്രധാന കാരണം വീട്ടിലെ സമ്മർദ്ദങ്ങളാണ്.
മിക്ക രക്ഷിതാക്കൾക്കും വിദ്യാഭ്യാസം എന്നത് തൊഴിൽ നേടാനുള്ള മാർഗ്ഗ മല്ല. അത് ഒരു സാമൂഹിക
സ്റ്റാറ്റസ് പ്രോജക്ടാണ്. “എന്റെ മകൻ എന്ത് പഠി ക്കുന്നു” എന്ന ചോദ്യത്തിന് അയൽക്കാരെ ഞെട്ടിക്കുന്ന
മറുപടി വേണം . ഒരു കോഴ്‌സിന്റെ പേര്. ഒരു കോ ളേജിന്റെ ബ്രാൻഡ്. അല്പം ഇംഗ്ലീഷ് ചേർത്താൽ കൂടുതൽ
സുരക്ഷിതം . പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഠിക്കുന്ന ഒരു പ്രായോഗിക കഴിവ് ആ പട്ടികയിൽ ഒരിക്കലും വരില്ല.
അച്ഛനും അമ്മയും പതിവായി പറയുന്ന ഒരു വാചകമുണ്ട്. “ഇതൊക്കെ പഠിച്ച് എന്ത് കാര്യം .” ഈ വാചകത്തിന്
പിന്നിൽ ഒരു വലിയ പേടിയുണ്ട്. മകൻ അല്ലെങ്കിൽ മകൾ കൈ കൊണ്ട് ജോലി ചെയ്യുമോ എന്ന പേടി .
സമൂഹത്തി ൽ “താഴ്ന്ന ജോലി ” എന്ന ലേബൽ വീണുപോകുമോ എന്ന പേടി . വരുമാനത്തെ ക്കാൾ
അഭിപ്രായങ്ങൾക്കാണ് കൂടുതൽ വില കൊടുക്കുന്ന ഒരു സംസ്കാരമാണ് ഇവി ടെ പ്രവർത്തിക്കുന്നത്.
ഇതിന്റെ ഫലം ഇന്ന് നമുക്ക് വ്യക്തമായി കാണാം . ഒരുവശത്ത് വർഷങ്ങളോ ളം പഠിച്ചിട്ടും ജോലി കിട്ടാത്ത
ബിരുദധാരികൾ. മറുവശത്ത് നിർമ്മാണം , കൃഷി , സേവന മേഖലകൾ എല്ലാം അന്യ സംസ്ഥാന
തൊഴിലാളികളെ ആശ്രയി ക്കുന്നു. ഈ രണ്ട് പ്രശ്നങ്ങളും തമ്മിൽ ബന്ധമില്ലെന്ന പോലെ രക്ഷിതാക്കളും
സമൂഹവും നടിക്കുന്നു. പക്ഷേ ആ ബന്ധം വീടുകളി ൽ നിന്നാണ് തുടങ്ങുന്നത്.
ഒരു കുട്ടി പത്താം ക്ലാ സ് കഴിഞ്ഞ് ഒരു പ്രായോഗിക കോഴ്‌സ് എടുക്കാൻ ആഗ്രഹിച്ചാൽ ആദ്യം
എതിർക്കുന്നത് വീട്ടുകാരാ യിരിക്കും . “ഇപ്പോൾ എല്ലാ വരും ഡിഗ്രിയെടുക്കുന്ന കാലമല്ലേ .” “അവനേ ക്കാൾ
ചെറിയ കുട്ടികൾ വരെ കോളേജിൽ പോയി .” “ഇത് നാട്ടുകാർ എന്ത് പറയും .” ഈ ചോദ്യങ്ങൾ കുട്ടി യുടെ
കഴിവിനെയോ താൽപര്യ ത്തെയോ അടിസ്ഥാനമാ ക്കിയുള്ളതല്ല. അത് സമൂഹത്തി ന്റെ കണ്ണി ലൂടെ സ്വന്തം
മകനെ കാണാനുള്ള ശ്രമമാണ്.
പഞ്ചായത്തുതല കമ്മ്യൂണിറ്റി കോളേജുകൾ പ്രവർത്തിച്ചാൽ ഈ നി യന്ത്രണം തകരും . കുട്ടി കൾക്ക് നേരിട്ട്
കഴിവ് നേടാം . ജോലി ചെയ്യാം . വരുമാനം കാണാം . അതോടെ രക്ഷി താക്കളുടെ “ഇതൊക്കെ പോരാ ” എന്ന
വാക്കുകൾക്ക് ശക്തി കുറയും . അതാ ണ് പലർക്കും ഉള്ള യഥാർത്ഥ ഭയം . വിദ്യാഭ്യാസം മക്കളെ
സ്വതന്ത്രരാക്കുമോ എന്ന പേടി .
ഇവിടെ ഒരു കാര്യവും കൂടി പറയേണ്ടതുണ്ട്. രക്ഷിതാ ക്കൾ മോശക്കാരല്ല. അവർ വളർന്നത് തന്നെ ഒരു
കാലഘട്ടത്തി ലാണ്. ഡിഗ്രി കിട്ടി യാൽ ജീവിതം സുരക്ഷിതമാകുമെന്ന് വിശ്വസിച്ചകാലം . പക്ഷേ കാലം മാറിയിരിക്കുന്നു. ജോലി വിപണി മാറിയിരി ക്കുന്നു. തൊഴിൽ എന്നതി ന്റെ സ്വഭാവം മാറിയിരിക്കുന്നു. ഈ മാറ്റം
അംഗീകരിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം .
കമ്മ്യൂണിറ്റി കോളേജുകൾ രക്ഷിതാക്കൾക്ക് എതിരായ ഒരു ആശയം അല്ല. അത് കുടുംബങ്ങളെ ശക്തമാക്കുന്ന
ഒരു സംവിധാനമാണ്. വീട്ടിൽ നിന്ന് അകലാതെ പഠിക്കാം . ചെലവ് കുറവാണ്. ജോലി ലഭിക്കാ നുള്ള
സാധ്യത വ്യക്തമാണ്. എന്നിട്ടും അതിനെ “പോരാ ” എന്ന് തള്ളുന്നത് മാനസി കമായ ഒരു തടസ്സം കൊണ്ടാണ്.
കേരളം തൊഴിൽപ്രശ്നം പരിഹരിക്കണമെങ്കിൽ ആദ്യം മാറ്റേണ്ടത് സിലബസ് അല്ല. പുതിയ പദ്ധതികളും
അല്ല. വീട്ടിലെ സംഭാ ഷണങ്ങളാണ്. “മറ്റുള്ളവർ എന്ത് പറയും ” എന്ന ചോ ദ്യം മാറ്റി “ഇവന് ജീവിക്കാൻ
പറ്റുമോ ” എന്ന ചോദ്യ മാക്കണം .
മക്കളുടെ ഭാവിരക്ഷി ക്കണമെന്ന് ആഗ്രഹി ക്കുന്ന രക്ഷിതാക്കൾ ആദ്യം ചെയ്യേണ്ടത് ഒരു കാര്യമാണ്. തൊഴിൽ
ചെയ്യാൻ അറിയുന്നത് ഒരു പരാ ജയം അല്ലെ ന്ന് സമ്മതിക്കുക. അതാണ് കേരളത്തിന്റെ അടുത്ത വി ദ്യാഭ്യാസ പരിഷ്കാരം.













