*സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി* *ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലായി 22 സ്ഥാനാര്‍ത്ഥികള്‍*

*സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി* *ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലായി 22 സ്ഥാനാര്‍ത്ഥികള്‍*

*ഐ & പി.ആര്‍.ഡി*

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്*

*വാര്‍ത്താകുറിപ്പ്-2*

**

....................................

 

*സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി* *ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലായി 22 സ്ഥാനാര്‍ത്ഥികള്‍*

വയനാട് ജില്ലയില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്തുള്ളത് 22 സ്ഥാനാര്‍ത്ഥികള്‍. മാനന്തവാടി മണ്ഡലത്തില്‍ മൂന്ന് പേരും സുല്‍ത്താന്‍ ബത്തേരിയില്‍ എട്ട് പേരും കല്‍പറ്റയില്‍ 11 പേരുമാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കുറവ് (മൂന്ന് പേര്‍) സ്ഥാനാര്‍ത്ഥികളുളളത് മാനന്തവാടിയിലും കൂടുതല്‍ (11 പേര്‍) കല്‍പറ്റയിലുമാണ്. നാളെയാണ് (മാര്‍ച്ച് 26) നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഇത് കൂടി കഴിഞ്ഞാലേ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ലഭിക്കുകയുള്ളൂ. ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍

*017 മാനന്തവാടി മണ്ഡലം* 

ഉഷ എം എ (ഐ എന്‍ സി), കേളു ഒ ആര്‍ (സി പി ഐ (എം), ശ്യാംരാജ് പി (ബി ജെ പി). യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം സ്ഥാനാര്‍ത്ഥികളായ പ്രവീജ് (സി പി ഐ (എം), മോഹന്‍ദാസ് (ബി ജെ പി) എന്നിവരുടെ പത്രികകള്‍ സ്വീകരിച്ചില്ല.

*018 സുല്‍ത്താന്‍ ബത്തേരി മണ്ഡലം*

സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ കവിത എ എസ് (ഭാരതീയ ജനതാ പാര്‍ട്ടി), പ്രകൃതി എന്‍ വി (ആം ആദ്മി പാര്‍ട്ടി), ഐ സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ബെനഡിക്റ്റ് (ബഹുജന്‍ സമജ് പാര്‍ട്ടി), എം എസ് വിശ്വനാഥന്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്), വി എ രമേശന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)), ബാലകൃഷ്ണന്‍ ഇ (സ്വതന്ത്രന്‍), രാജേഷ് ആര്‍ എം (സ്വതന്ത്രന്‍). യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം സ്ഥാനാര്‍ത്ഥിയായ ടി.കെ. രമേശ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്) യുടെ പത്രിക സ്വീകരിച്ചില്ല. 

*019 കല്‍പ്പറ്റ മണ്ഡലം*

പ്രകാശന്‍ കെ.വി (സി പി ഐ (എംഎല്‍) റെഡ്സ്റ്റാര്‍, പ്രശാന്ത് കുമാര്‍ (ബിജെപി), പി.കെ അനില്‍ കുമാര്‍ (ആര്‍ ജെ ഡി), റഫീഖ് സി.എ (എഎപി), രാധാകൃഷ്ണന്‍ എം (സ്വതന്ത്രന്‍), അഡ്വ.ടി. സിദ്ദിഖ് (ഐഎന്‍സി), ഹംസ (എസ്ഡിപിഐ), ടി.കെ ഉമ്മര്‍ (സ്വതന്ത്രന്‍), ഡി. രാജന്‍ (ആര്‍ജെഡി), അനില്‍കുമാര്‍ (സ്വതന്ത്രന്‍), സിദ്ദിഖ് (സ്വതന്ത്രന്‍). യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം സ്ഥാനാര്‍ത്ഥികളായ കെ.ശ്രീനിവാസന്‍ (ബിജെപി), സുരേഷ് ബാബു (ഐഎന്‍സി) എന്നിവരുടെ പത്രികകള്‍ സ്വീകരിച്ചില്ല. സി.രാമന്‍കുട്ടി (ബിഎസ്പി) യുടെ പത്രിക ന്യൂനതകള്‍ ഉള്ളതിനാല്‍ തള്ളി.  

*നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കം*

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. സെന്റ് പാട്രിക്സ് ഹൈസ്‌കൂളില്‍ നടന്ന മാനന്തവാടി നിയോജക മണ്ഡലത്തിലെ പരിശീലനത്തില്‍ 352 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലാ-സംസ്ഥാന തലത്തിലുള്ള 15 മാസ്റ്റര്‍ ട്രൈനര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍, ഇവിഎം-വി.വി പാറ്റ് ഉപകരണങ്ങളുടെ ഉപയോഗം, വോട്ടെടുപ്പ് ദിനത്തിലെ ചുമതലകള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. തെരഞ്ഞെടുപ്പ് ഓഫീസറയ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പരിശീലന കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. പരിശീലന പ്രവര്‍ത്തനങ്ങളുടെ പുരോഗതി പരിശോധിച്ച കളക്ടര്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. മാനന്തവാടി നിയോജക മണ്ഡലത്തിലെ പരിശീലനം ഇന്നും (മാര്‍ച്ച് 25) തുടരും. 

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നാളെ (മാര്‍ച്ച് 26) കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും രണ്ട് ബാച്ചുകളായി പരിശീലനം നല്‍കും. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 27ന് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ ഇതേ സമയക്രമത്തില്‍ പരിശീലനം നടക്കും. ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി മാര്‍ച്ച് 29ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂളില്‍ പ്രത്യേക പരിശീലനം നടത്തും.

രണ്ടാം ഘട്ട പരിശീലനം ഏപ്രില്‍ ഒന്നിന് മാനന്തവാടി സെന്റ് പാട്രിക്സ് ഹൈസ്‌കൂളിലും, ഏപ്രില്‍ രണ്ടിന് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും ഏപ്രില്‍ മൂന്നിന് കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂളിലും നടക്കും. രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഏപ്രില്‍ 4ന് രാവിലെ 9.30 മുതല്‍ ഒരു മണി വരെ കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂളില്‍ പ്രത്യേക പരിശീലനം നല്‍കും.

*ജില്ലാതല കണ്ട്രോള്‍ റൂം ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു*

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലാതല കണ്ട്രോള്‍ റൂം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു. ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ് നിവേദ് കണ്ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 

ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളൈയിംഗ് സ്‌ക്വാഡ്, എം.സി.സി സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട്രോള്‍ റൂം മുഖേനയാണ് ഏകോപിപ്പിക്കുന്നത്. എഫ്.എസ്.ഡി വാഹനങ്ങളിലെ 15 ക്യാമറകളും എസ്.എസ്.ഡി വാഹനങ്ങളിലെ 11 ക്യാമറകളും ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച 28 ക്യാമറകളും കണ്ട്രോള്‍ റൂമില്‍ തല്‍സമയം വീക്ഷിക്കും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ പ്രീ-പോള്‍ സ്‌ട്രോങ്ങ് റൂമുകളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. കണ്ട്രോള്‍ റൂമില്‍ 20 ഓളം ഉദ്യോഗസ്ഥര്‍ ഷിഫ്റ്റുകളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതുവരെ 24 മണിക്കൂറും കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്ട്രോള്‍ റൂം നമ്പര്‍: 04936 284055.

പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴിയും പരാതി അറിയിക്കാം. സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ചൊവ്വാഴ്ച 129 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 831 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്.

ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷാജി, ഐ ടി നോഡല്‍ ഓഫീസര്‍ ജാസിം ഹാഫിസ്, റവന്യൂ ഐ ടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ പി.ജെ സെബാറ്റിയന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

116 പ്രചാരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു 

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച 116 സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 69 പോസ്റ്ററുകള്‍, 14 ബാനറുകള്‍ മൂന്ന് മറ്റ് പ്രചരണ സാമഗ്രികളും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 26 പോസ്റ്റppppppറുകളും നാല് ബാനറുകളും ഉള്‍പ്പെടുന്നു.