അഹമ്മദാബാദ് വിമാന ദുരന്തം. മരിച്ച മലയാളി നേഴ്സ് രഞ്ജിതയ്ക്ക് വിടയേകി ജന്മനാട്. രഞ്ജിത പഠിച്ച സ്കൂളിലും വസതിയിലും പൊതു ദർശനം. അന്ത്യോപചാരമർപ്പിക്കാ ൻ വൻ ജനാവലി

പത്തനംതിട്ട: അഹമ്മദാബാദ് വിമാന

ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയ്ക്ക് വിടചൊല്ലി ജന്മനാട്.പത്തനംതിട്ടയിലെ പുല്ലാട് എത്തിച്ച മൃതദേഹം ശ്രീ വിവേകാനന്ദ ഹൈസ്കൂളിലും രഞ്ജിതയുടെ വസതിയിലും പൊതുദർശനത്തിനു വച്ചു.

ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരായ വി.എൻ. വാസവനും സജി ചെറിയാനും ജനപ്രതിനിധികളുമടക്കം നിരവധിപേർ എത്തി.ശേഷം വീട്ടുവളപ്പിൽ രഞ്‌തയുടെ സംസ്കാരം നടന്നു. രഞ്ജിതയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ നാടിന്റെ നാനാതുറകളിൽ നിന്നുമായി വൻ ജനാവലിയാണ് എത്തിച്ചേർന്നത്.

രാവിലെ 7 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച രഞ്ജിതയുടെ മൃതദേഹം മന്ത്രിമാരായ വി.ശിവൻകുട്ടിയും, ജി.ആർ അനിലും ചേർന്ന് ഏറ്റുവാങ്ങി.

9.30യോടെ ജന്മനാടായ പുല്ലാട് എത്തിച്ചു. മൃതദേഹം പൊതുദർശനത്തിനു വെച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു രഞ്ജിത. മകൻ ഇന്ദുചൂഡൻ ഈ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ്.ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി പുല്ലാട്ടെ രണ്ടു സ്കൂളുകൾക്ക് ജില്ലാ കളക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

രഞ്ജിതയുടെ പൊതുദർശനം നടക്കുന്ന സമയം ദുഃഖസൂചകമായി ജംഗ്ഷനിലെ കടകൾ വ്യാപരികൾ അടച്ചിട്ടു. അപകടം നടന്നു 12 ദിവസത്തിനു ശേഷമാണ് ഡിഎൻഎ പരിശോധന പൂർത്തിയാക്കി രഞ്ജിതയുടെ മൃതദേഹം നാട്ടിൽ എത്തിച്ചത്.