കെഎസ്ആർടിസിയുടെ ബുക്കിങ് കൗണ്ടറിലെ പുതുക്കിയ സമയക്രമം യാത്രക്കാരെ വലയ്ക്കുന്നാതി ആക്ഷേപം.

കെഎസ്ആർടിസിയുടെ ബുക്കിങ് കൗണ്ടറിലെ പുതുക്കിയ സമയക്രമം യാത്രക്കാരെ വലയ്ക്കുന്നാതി ആക്ഷേപം.

കെഎസ്ആർടിസിയുടെ ബുക്കിങ് കൗണ്ടറിലെ പുതുക്കിയ സമയക്രമം യാത്രക്കാരെ വലയ്ക്കുന്നാതി ആക്ഷേപം.

കോട്ടയം: കെ.എസ്.ആർ.ടി.സിയുടെബുക്കിങ് കൗണ്ടറിലെ പുതുക്കിയ സമയക്രമം യാത്രക്കാരെ വലയ്ക്കുന്നാതി ആക്ഷേപം. അശാസ്ത്രീയ പരിഷ്ക്കാരങ്ങൾ കെ.എസ്.ആർ.ടി.സിയെ തകർക്കാനേ ഉപകരിക്കൂ എന്നു യാത്രക്കാർ.കെ.എസ്.ആർ.ടി.സിയുടെ കോട്ടത്തെ ബുക്കിങ് കൗണ്ടറിനുള്ള സമയം വെട്ടിക്കുറച്ചിരുന്നു. ഇതു സ്വകാര്യ ബസുകളെ പ്രോത്സാഹിപ്പിക്കാനെന്ന് ആക്ഷേപം ഉയരുന്നത്.

വൈകിട്ട് ബുക്കിങിന് എത്തുന്ന യാത്രക്കാരെയാണ് സമയക്രമം വലയ്ക്കുന്നത്. മലബാറിലെ വിവിധ പ്രദേശങ്ങൾ, ബംഗളുരു, തെങ്കാശി, മധുര എന്നിവിടങ്ങളിലേയ്ക്കായി ദിവസേന 75 - 100 ടിക്കറ്റുകൾ കൗണ്ടർ വഴി ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇത് പകുതിയായി കുറഞ്ഞു.കോട്ടയം ഡിപ്പോയിൽ താഴത്തെ നിലയിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പ്രവർത്തിച്ചിരുന്ന കൗണ്ടറിന്റെ പ്രവർത്തനം ഇപ്പോൾ 9 മുതൽ വൈകിട്ട് 5 വരെയാക്കിയാണ് ചുരുക്കിയത്. സമയമാറ്റം ബുക്കിങിന് എത്തുന്നവരുടെ എണ്ണം കുറച്ചുവെന്നും ആരോപണം ഉണ്ട്.

മലബാറിലേക്കുള്ള സ്ഥിരം യാത്രക്കാർ, ബംഗളുരു, മംഗലാപുരം മേഖലയിലേക്കുള്ള വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, തമിഴ്നാട് സ്വദേശികൾ എന്നിവരാണ് ബുക്കിംഗിന് എത്തുന്നവരിൽ ഏറെയും.ഓൺലൈൻ ബുക്കിംഗ് സംവിധാനമുണ്ടെങ്കിലും പരിചയക്കുറവ് മൂലം കൗണ്ടറിൽ എത്തുന്നവരാണ് കൂടുതൽ. നേരിട്ട് അരമണിക്കൂർ മുമ്പ് വരെ ബുക്ക് ചെയ്യാം.