ദൈവവചനസഭ (എസ് വി ഡി) യുടെ ശതോത്തര സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കൺവെൻഷൻ നടക്കും
Keralam
കടുത്തുരുത്തി : 1875 ൽ ആരംഭിച്ച
ദൈവവചനസഭ (എസ് വി ഡി) യുടെ ശതോത്തര സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചു ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കടുത്തുരുത്തി എസ് വി ഡി പ്രാർത്ഥനനികേതൻ ഫാമിലി റിന്യൂവൽ സെൻ്ററിൽ ഹാർമണി 25 ദമ്പതി കൺവെൻഷൻ നടക്കും.
കൺവെൻഷന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ, അതിരമ്പുഴ കാരിസ്ഭവൻ ഡയറക്ടർ ഫാ.ബിജിൽ ചക്യാത്ത് എംഎസ്എഫ്എസ്, ഷെക്കീന മിനിസ്ട്രിക്ക് നേതൃത്വം നൽകുന്ന ബ്രദർ സന്തോഷ് കരിമത്ര എന്നിവർനേതൃത്വം നൽകുമെന്ന് എസ് വി ഡി പ്രാർത്ഥനാ നികേതൻ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജൂബിലി സമാപനം പത്തിന് വൈകൂന്നേരം 4.30 ന് വിജയപുരം രൂപതാധ്യക്ഷൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ തെക്കതെച്ചേരിലിന്റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ എട്ട് വരെയാണ് കൺവെൻഷൻ നടക്കുന്നത്. ദൂരെ നിന്ന് വരുന്ന ദമ്പതികൾക്ക് ബുക്ക് ചെയ്ാൽ താമസസൗകര്യം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
കൺവെൻഷൻ ദിനങ്ങളിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെ ഫാമിലി കൗൺസിലിഗിനുള്ള സൗകര്യവും ഉണ്ടായിരിക്കും.കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാനയും ആരാധനയും കുമ്പസാരവും ഉണ്ടായിരിക്കും.
പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 1875 സെപ്റ്റംബർ മാസം എട്ടാം തീയതി ഹോളണ്ടിലെ സ്റ്റൈൽ എന്ന സ്ഥലത്താണ് വിശുദ്ധ അർനോൾഡ് ജാൻസൺ ദൈവവചന സഭ (എസ് വി ഡി ) സ്ഥാപിച്ചത്. ഈ വർഷം ദൈവവചന സഭ ശതോത്തര സുവർണ ജൂബിലി നിറവിൽ (150) എത്തുമ്പോൾ മൂന്ന് അംഗങ്ങളിൽ ആരംഭിച്ച സഭ ഇന്ന് എൺപതോളം രാജ്യങ്ങളിലായി 6000 ലധികം മിഷണറിമാർ ദൈവവചന പ്രഘോഷകരായി സേവനം ചെയ്യുന്നു.ഈശോയെ അറിയാത്ത, സുവിശേഷം ഇനിയും കടന്നു ചെന്നിട്ടില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷമറിയിക്കുക എന്നതാണ് ഒരു ദൈവവചന മിഷനറിയുടെ പ്രഥമവും പ്രധാനവുമായ കടമ. എസ് വി ഡി സഭയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് 1959 ൽ കടുത്തുരുത്തിയിലാണ്. ഫാ.സെബാസ്റ്റ്യൻ പൊട്ടനാനിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി ദമ്പതി ധ്യാനങ്ങൾ ആരംഭിക്കുന്നത് എസ് വി ഡി പ്രാർത്ഥനനികേതനിലാണ്.നാല് പതിറ്റാണ്ടുകളിലായി പതിനായിരക്കണക്കിന് ദമ്പതികൾ ഇവിടെ നടന്ന ദമ്പതി ധ്യാനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പരിപാടികള കെകുറിച്ചു വിശദീകരിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിൽ എസ് വി ഡി ഡയറക്ടർ ആന്റ് സുപ്പീരിയർ ഫാ.ടൈറ്റസ് തട്ടാമറ്റത്തിൽ, പ്രൊക്യൂറേറ്റർ ഫാ.ചാക്കോ പാറേക്കാട്ട് എന്നിവർ പങ്കെടുത്തു.













