രണ്ടു വർഷമായി മുടങ്ങിക്കിടന്ന മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമോ? പ്രഖ്യാപനമുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും കോട്ടയത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം ആരംഭിക്കാനായില്ല. പിന്നിൽ ധന വകുപ്പിന്റെ പിടിവാശി

കോട്ടയം: ധനവകുപ്പിന്റെ പിടിവാശിയിൽ ജില്ലയിൽ രണ്ടു വർഷമായി മുടങ്ങിക്കിടന്ന റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പുനരാരംഭിക്കാൻ ഇനിയും കഴിഞ്ഞില്ല. പുനരാരംഭിക്കുമെന്നു പ്രഖ്യാപനമുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടുംരണ്ടു വർഷമായി മുടങ്ങിക്കിടന്ന മണ്ണെണ്ണ വിതരണം 20ന് പുനരാരംഭിക്കുമെന്നു പ്രഖ്യാപനമുണ്ടായതോടെ മണ്ണെണ്ണ വിതരണം ആരംഭിച്ചെന്ന പ്രതീക്ഷയിൽ നിരവധി പേരാണു കടകളിൽ എത്തി മടങ്ങുന്നത്.മണ്ണെണ്ണ വിതരണം ചെയ്യുന്നതിനായി 10 രൂപ നിരക്കിൽ കമ്മീഷൻ ലഭ്യമാക്കണമെന്നാണു റേഷൻ വ്യാപാരി സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടത്.

എന്നാൽ, ഏഴു രൂപ നിരക്കിൽ കമ്മീഷൻ അനുവദിക്കാമെന്നു പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇതു വ്യാപാരികൾ അംഗീകരിച്ചെങ്കിലും ധന വകുപ്പ് അംഗീകരിച്ചില്ല.

വകുപ്പ് ആറു രൂപ കമ്മീഷൻ നൽകാമെന്നു പറഞ്ഞതു റേഷൻ വ്യാപാരി സംഘടനകളും അംഗീകരിച്ചിട്ടില്ല. ഇതോടെയാണു വിതരണം പുനരാരംഭിക്കാൻ സാധിക്കാതെ വന്നത്.വ്യാപാരികൾ തന്നെ ഡിപ്പോകളിലെത്തി മണ്ണെണ്ണ കൊണ്ടുപോകണമെന്നാണു നിർദേശവും വിലങ്ങു തടിയായി. ഡിപ്പോകളിലെത്തി മണ്ണെണ്ണ എടുക്കാൻ റേഷൻ വ്യാപാരികൾ തയ്യാറായിട്ടില്ല.

തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ടാങ്കർ ലോറികളിൽ തന്നെ കൊണ്ടുപോകണമെന്നാണു നിയമം. ടാങ്കർ ലോറികളിൽ മണ്ണെണ്ണ റേഷൻ കടകളിലേക്ക് എത്തിക്കാൻ ഭാരിച്ച ചെലവ് വരുമെന്നു വ്യാപാരികൾ പറയുന്നു. മാതമല്ല, ചോർന്നും നഷ്ടമുണ്ടാകും.മുമ്പ് ജില്ലയിൽ 22 മൊത്തവിതരണ ഡിപ്പോകളുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ഒന്നു മാത്രമാണു പ്രവർത്തിക്കുന്നത്. മണ്ണെണ്ണ വിതരണം അവസാനിപ്പതോടെ മറ്റു ഡിപ്പോകളുടെ പ്രവർത്തനം നിർത്തി.

ഈ ഡിപ്പോകളുടെ ലൈസൻസും പുതുക്കിയിട്ടില്ല. മണ്ണെണ്ണ എത്തിക്കുന്നതിനു വാഹനങ്ങളും കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.