ആകാശവാണിയിലെ മുൻ ഗായകൻ ഇരുവൃ ക്കകളും തകരാറിലായി തുടർചികി ത്സയ്ക്കായി സുമനസ്സുകളുടെ സഹായംതേടുന്നു: സന്നദ്ധ സംഘടനകളോ ബന്ധപ്പെട്ട ജനപ്രതിനിധികളോ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം.

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ആകാശവാണിയിലെ മുൻ ഗായകൻ    ഇരുവൃ ക്കകളും തകരാറിലായി  തുടർചികി ത്സയ്ക്കായി സുമനസ്സുകളുടെ സഹായംതേടുന്നു: സന്നദ്ധ സംഘടനകളോ ബന്ധപ്പെട്ട ജനപ്രതിനിധികളോ  തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം.
ഫോട്ടോ :ഇരുവൃ ക്കകളും തകരാറിലായ കലാകാരൻ രഘു

മടത്തറ  :  ഇരുവൃ ക്കകളും തകരാറിലായ കലാകാരൻ തുടർചികി ത്സയ്ക്കായി സുമനസ്സുകളുടെ സഹായംതേടുന്നു.തിരുവനന്തപുരം ജില്ലയിലെ മടത്തറ, പെരിങ്ങ മല ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്  അരിപ്പ, വെങ്കൊല്ല   ചോഴിയക്കോ ട്,റോഡരികത്തുവീട്ടിൽ രഘു(55) ആണ് 7 വർഷമായി രോഗബാധിതനായി കിടപ്പിലായത്. മികച്ച ഗായകനായിരുന്ന രഘു ഗാനമേളകളിൽ പാടിയും കൂലിപ്പണി ചെയ്തുമാണ് കുടുംബം പുലർത്തിയിരുന്നത്. കുട്ടിക്കാലം മുതൽ പാട്ടിനോട് ഏറെ ഇഷ്ടം തോന്നിയ രഘു സ്കൂളുകളിലും ജനിച്ചു വളർന്ന നാടായ മണമ്പൂരിലും ഒക്കെ തന്റെ പാട്ടുകൾ അവതരിപ്പിക്കുകയായിരുന്നു. നല്ല ഒരു പാട്ടുകാരൻ ആവണമെന്ന ആഗ്രഹം ഒടുവിൽ ആകാശവാണി തിരുവനന്തപുരം  നിലയത്തിൽ 90 കളിൽ എ ഗ്രേഡ് ആർട്ടിസ്റ്റായി കരാർ അടിസ്ഥാനത്തിൽ ജോലിക്ക് കയറി. ലൈറ്റ് മ്യൂസിക് ( ലളിതഗാനം) അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. പ്രധാന മ്യൂസിക് ഡയറക്ടർമാരായ എംജി രാധാകൃഷ്ണൻ, പെരുമ്പാവൂർ രവീന്ദ്രനാഥ്, മുരളി സിത്താര എന്നിവർ സംഗീതം പകർന്ന നിരവധി ലളിതഗാനങ്ങൾ ആലപിച്ചു. പത്തുവർഷത്തോളം ഇത്തരത്തിൽ ആകാശവാണിയിൽ ജോലി ചെയ്തു. തുടർന്ന് അവിടുന്ന് പൊതു വേദികളിൽ ഗാനമേള ട്രൂപ്പുകളിൽ പാടി. ഗൗരവം എന്ന തമിഴ് ചിത്രത്തിന് വേണ്ടി ടി.എം. സൗന്ദർ രാജ് പാടിയ പാലൂട്ടി വളർത്തകിളി പഴംകൊടുത്ത് പാർത്ത കിളി, ശങ്കരാഭരണം ചിത്രത്തിലെ എസ് പി ബാലസുബ്രഹ്മണ്യം പാടിയ ശങ്കര നാദസ്വരീയ എന്നീ പാട്ടുകൾ രഘു ഗാനമേളകളിൽ പാടി കയ്യടി നേടിയിട്ടുണ്ട്. കോയമ്പത്തൂർ മല്ലിശ്ശേരി ഓർക്കസ്ട്ര യിലാണ് തുടക്കം. തുടർന്ന് ടാസ് മ്യൂസിക് തിരുവനന്തപുരം, ട്രിവാൻഡ്രം ഓർക്കസ്ട്ര, തിരുവനന്തപുരം സിംഗിംഗ് ബേർഡ്സ്, തിരുവനന്തപുരം മെഗാ മിക്സ്, തിരുവനന്തപുരം സാഗര, ആലപ്പുഴ റൈബാൻ,എന്നി ഗ്രൂപ്പുകളിലും പാടിയിട്ടുണ്ട്. എന്നാൽ ഗാനമേളകളിൽ സജീവമായി കൊണ്ടിരിക്കവേയാണ് വിധി ഏഴുവർഷം മുമ്പ് രഘുവിനെ തളർത്തിയത്.ആദ്യം

 ഒരു വൃക്കയ്ക്ക് രോഗബാധയുണ്ടായി. കൃ ത്യമായ ചികിത്സ ലഭിക്കാത്തതിനാൽ അടുത്ത വൃക്കയ്ക്കും രോഗം ബാധിക്കുകയായിരുന്നു. ഇപ്പോൾ 4 വർഷമായി ഡയാ ലിസിസ് ചെയ്തുവരുന്നു. ആഴ്ചയിൽ രണ്ട് ഡയാലിസിസാണ് വേണ്ടിവരുന്നത്. ഇതിന് മെഡിക്കൽ കോളേജിൽ എത്തിക്കണം.വണ്ടിക്കൂലിക്കുതന്നെ വലിയൊരു തുകവേണ്ടിവരും. മൂന്നു മക്കളാണ് ഉള്ളത്. നന്ദു, രാഹുൽ, നന്ദൻ, എന്നിവരാണ് മക്കൾ. ഇവരിൽ രണ്ടു പേർ പഠിക്കുകയാണ്. അതിൽ ഇളയകുട്ടി ഭിന്നശേഷിക്കാരനു മാണ്. ഭാര്യ സിന്ധു നേരത്തെ കൂലിപ്പണിക്കുപോയി കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഇപ്പോൾ ഭർത്താവ് രഘുവിനെ പരിചരിക്കേണ്ടി വരുന്നതിനാൽ കൂലിപ്പണിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇരുവൃക്കകളും തകരാറിലായതോടെ തന്റെ ജീവൻ പോലും ഏതുനിമിഷവും അപകടത്തിൽ ആവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഒരു വൃക്ക എങ്കിലും മാറ്റിവെക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭീമമായ തുകയും വേണ്ടിവരും. ഡയാലിസിസിനും മരുന്നിനും ഒക്കെ ഏറെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ഈ അവശതയിലായ കലാകാരന്റെ ജീവൻ നിലനിർത്തണമെങ്കിൽ സന്മനസ്സുള്ളവർ മുന്നോട്ട് വരേണ്ടതുണ്ട്.

 പെരിങ്ങമ്മല പഞ്ചാ യത്തിൽനിന്ന് അനുവദിച്ചുകിട്ടിയ വീടിന്റെ പണി പൂർത്തിയാ ക്കാനാകാതെ പാതിവഴിയിലായി. രഘുവിന്റെ ചികിത്സയ്ക്കായി കേരള ഗ്രാമീൺ ബാങ്കിന്റെ മടത്തറ ശാഖയിൽ ഭാര്യ ആർ.സിന്ധുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ 40677101065907.ഐ.ഫ്. എസ്.സി, കോഡ്. KLGB0040677.

ഫോൺ നമ്പർ: 7902912441.

ഗൂഗിൾ പേ നമ്പർ :7902912441

ഇവരുടെ നേരിട്ടുള്ള QR code താഴെ ഉൾപെടുത്തിയിട്ടുണ്ട്.