പാലായിൽ വൈദ്യുതിഭവനു സമീപം ഓട്ടോറിക്ഷയും ബൈക്കും ഇടിച്ചു തകർത്തു പാഞ്ഞ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു

Keralanewsmedia

പാലായിൽ വൈദ്യുതിഭവനു സമീപം ഓട്ടോറിക്ഷയും ബൈക്കും ഇടിച്ചു തകർത്തു പാഞ്ഞ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു

 പാലായിൽ വൈദ്യുതിഭവനു സമീപം ഓട്ടോറിക്ഷയും ബൈക്കും ഇടിച്ചു തകർത്തു പാഞ്ഞ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. പിടിക്കപ്പെടാതിരിക്കാൻ ഡെമ്മി ഡ്രൈവരെ ഏർപ്പാടാക്കി വാഹനം പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഉടമ. പോലീസ് അന്വേഷണത്തിൽ അപകട ദിവസം ഡെമ്മി ഡ്രൈവർ സ്ഥലത്തില്ലെന്നു കണ്ടെത്തി.

ഇരുവർക്കുമെതിരെ ആൾമാറാട്ടത്തിനും കേസെടുക്കുമെന്നു പോലിസ്

പാലാ: കഴിഞ്ഞ ദിവസം രാത്രി

പാലായിൽ വൈദ്യുതിഭവന് സമീപത്തായി ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തകർത്തു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരുക്കേൽപ്പിച്ച് നിർത്താതെ പോയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.പാലാ സ്വദേശിയായ ജോർജ്കുട്ടി ആനിത്തോട്ടത്തിലിന്റേതാണ് വാഹനം. അപകടം ഉണ്ടാക്കിയപ്പോഴും വാഹനം ഓടിച്ചത് ജോർജുകുട്ടിയാണ്.

അപകട സ്ഥലത്തു നിന്നു രക്ഷപെട്ട ജോർജ് കുട്ടി ഇന്നു പുലർച്ചെ പിടിക്കപ്പെടാതിരിക്കാൻ ഡെമ്മി ഡ്രൈവരെ ഏർപ്പാടാക്കി വാഹനം പാലാ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.ഇയാളുടെ മൊഴിയിൽ പെരുത്തക്കേടുകൾ തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ പകരം ഹാജരായിരുന്നയാൾ അല്ല വാഹനം ഓടിച്ചിരുന്നതെന്നും ഇയാൾ സംഭവ സ്ഥലത്ത് ഇല്ലായിരുന്നു എന്നും കണ്ടെത്തി.തുടർന്ന് തെളിവുകൾ സഹിതം ചോദ്യം ചെയ്തതേടെ ഇയാളല്ല വാഹനം ഓടിച്ചിരുന്നതെന്നു സമ്മതിച്ചു. സംഭവം പാളിയെന്നു മനസിലായ ജോർജുകുട്ടി ഒളിവിലാണ്.

ഇരുവർക്കുമെതിരെ ആൾമാറാട്ടത്തിനും കേസെടുക്കുമെന്നു പോലീസ് പറഞ്ഞു. അപകടത്തിൽ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റ സ്ത്രീ വാരിയെല്ലുകളടക്കമൊടിഞ്ഞു കാരിത്താസ് ഹോസ്പിറ്റൽ ചികിത്സയിലാണ്.