ശബരിമല സ്വർണക്കേസിലെ കോൺഗ്രസ് ബന്ധം; മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ നേതാക്കൾ
സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം.
ശബരിമല സ്വർണക്കേസിലെ കോൺഗ്രസ് ബന്ധം; മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ നേതാക്കൾ
ശബരിമല സ്വര്‍ണ്ണക്കേസില്‍ പ്രതികളുമായി കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധത്തിൽ മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് പ്രതികള്‍ ശബരിമലയിലെ പ്രധാന ചടങ്ങളിലെത്തിയത് എങ്ങനെയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനും നേതാക്കള്‍ക്ക് മറുപടിയില്ല.
ശബരിമല സ്വര്‍ണ്ണക്കേസില്‍ പിടിയിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഗോവര്‍ധനനും കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധമാണ് മുഖ്യമന്ത്രി ചോദ്യം ചെയ്ത്. സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികളെ വിളിച്ചു കൊണ്ടുപോകാന്‍ മാത്രം അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും എന്ത് ബന്ധമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.ശബരിമല കേസിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ച കോണ്‍ഗ്രസും യുഡിഎഫും ഇതോടെ വെട്ടിലായി.മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാനാകാതെ അടൂര്‍ പ്രകാശിന് ക്ഷുഭിതനാകേണ്ടി വന്നു. ആരാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്ന ചോദ്യത്തിന് ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടി പറയാനായിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിക്കുകയും ചെയ്തു.എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് സ്വര്‍ണ്ണക്കേസില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. മാത്രമല്ല മുഖ്യമന്ത്രി പങ്കെടുത്ത ഒരു പൊതുചടങ്ങിലെ ചിത്രത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുള്ളതെന്നും തെളിഞ്ഞു. ഇതിന്റെ രേഖകളും പുറത്തുവന്നു.കേരളാ പോലീസിന് ഭീമാ ഗോള്‍ഡ് ആബുലന്‍സ് കൈമാറുന്ന ചടങ്ങിൽ സ്‌പോണ്‍സറുടെ ഭാഗത്തു നിന്നും വന്നവരിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുള്ളത്. കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി അടക്കം പരിപാടിയില്‍ പങ്കെടുത്തു. അല്ലാതെ സോണിയ ഗാന്ധിയുടെ വസതിയില്‍ പ്രതികള്‍ നടത്തിയ പോലെ ഒരു സ്വകാര്യ സന്ദര്‍ശമെല്ലന്നും തെളിഞ്ഞിട്ടുണ്ട്. അപ്പോഴും മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ കോണ്‍ഗ്രസിന് വ്യക്തമായ മറുപടി പറയാനാകുന്നില്ല
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













