നിർധന കുടുംബത്തിലെ വൃക്കകൾ തകരാറിലായ കുരുന്നുകൾക്ക് മാനസിക ഉല്ലാസത്തിന് ടിവി യും തുടർ ചികിത്സക്കായി ധനസഹായവും നൽകി പൊതു പ്രവർത്തകൻ വൈഷ്ണവ് പ്രസന്നൻ.
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സജീവ് ഗോപാലൻ
നിർധന കുടുംബത്തിലെ വൃക്കകൾ തകരാറിലായ കുരുന്നുകൾക്ക് മാനസിക ഉല്ലാസത്തിന് ടിവി യും തുടർ ചികിത്സക്കായി ധനസഹായവും നൽകി പൊതു പ്രവർത്തകൻ വൈഷ്ണവ് പ്രസന്നൻ.
വർക്കല : ശിവഗിരി കുന്നിലുള്ള കോളനിയിലെ നിർധന കുടുംബത്തിലെ വൃക്കകൾ തകരാറിലായ കുരുന്നുകൾക്ക് മാനസിക ഉല്ലാസത്തിനു ടിവി യും തുടർ ചികിത്സക്കായി ധനസഹായവും നൽകി പൊതു പ്രവർത്തകൻ വൈഷ്ണവ് പ്രസന്നൻ.ശ്രീനിവാസപുരം മഹാത്മാഗാന്ധി കോളനിയിൽ രാജീവ് ഭവനിൽ ശരണ്യ - ചന്തു ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടു കുട്ടികൾക്കാണ് വൃക്കകൾ തകരാറി ലായി ചികിത്സ യിൽ കഴിയുന്നത്. ഏഴ് വയസുള്ള വീണയും ആറു വയസുള്ള കാർത്തികയും ആണ് ചികിത്സ യിൽ തുടരുന്നത്. ഒറ്റൂർ ഗവണ്മെന്റ് എൽ. പി. എസി ലെ വിദ്യാർത്ഥികളാണ് ഇരുവരും.മൂന്ന് വർഷം മുൻപ് ഇവരുടെ മാതാവ് ശരണ്യ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയിരുന്നു. ഭർത്താവ് ചന്തുവിന്റെ മാതാവ് ബേബി യുടെ സംരക്ഷണയിലാണ് വീണയും കാർത്തികയും ഇളയ കുട്ടിയായ കർണ്ണയും. പഠനകാര്യത്തിലും മൂന്നു കുട്ടികളും മുൻ പന്തിയിൽ ആണ്. പ്രദേശത്തെ ഒരു സ്കൂൾ ഇവരുടെ ദയനീയ സ്ഥിതി മനസ്സിലാക്കി ഇവർക്ക് സ്കൂളിൽ എത്താനുള്ള വാഹന സൗകര്യം ഒരുക്കി. വീട്ടിലുണ്ടായിരുന്ന പഴയ ടിവി കേടായതിനെത്തുടർന്ന് കുട്ടികൾ ഏറെ നാളായി വിഷമത്തിലായിരുന്നു. കേരള ന്യൂസ് മീഡിയയുടെ വാർത്ത ടീം കോളനി സന്ദർശിക്കുന്നതിനി ടയിലാണ് കുട്ടികളുടെ ഈ വിഷമാവസ്ഥ നേരിട്ട് അറിഞ്ഞത് തുടർന്ന് കേരള ന്യൂസ് മീഡിയ ചാനലിൽ കുട്ടികളുടെ ആഗ്രഹത്തെ കുറച്ചുo തുടർ ചികിത്സയ്ക്കുള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ചും വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വർക്കല പാളയംകുന്ന് കടവിൻ കരയിൽ വൈഷ്ണവ് എന്റർപ്രൈസസ് ഉടമയും എസ്എൻഡിപി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ പ്രസന്നൻ വൈഷ്ണവ് ഈ കുരുന്നുകളുടെ വീട്ടിൽ എത്തുകയും സ്ഥിതിഗതികൾ നേരിട്ട് അറിയുകയും പുതിയ ടിവിയും തുടർ ചികിത്സയ്ക്കുള്ള ധനസഹായവും നൽകി. അച്ചാമ്മയും കുട്ടികളും താമസിക്കുന്ന ഈ വീട് ജപ്തി ഭീഷണിയിലുമാണ്.ബാങ്കുകാർ നിരന്തരം വന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. കുട്ടികളെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് ആശങ്കയിലാണ് അച്ഛമ്മയായ ബേബി. കൂലിപ്പണിക്കാരിയായ ഇവർക്ക് സ്ഥിരമായ ഒരു ജോലി പോലും ഇല്ല. വല്ലപ്പോഴും കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നാണ് കുടുംബം പുലർത്തുന്നതും കുട്ടികളുടെ ചികിത്സയും നടത്തിപ്പോരുന്നത്. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ കുട്ടികളുടെ ചികിത്സയും സുരക്ഷിതമായ ഭാവി ജീവിതവും മുന്നോട്ടുകൊണ്ടുപോകുവാൻ സാധിക്കുകയുള്ളൂ. ബേബിയുടെ ഫോൺ നമ്പർ
9747446077













