നിപ; ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേർ, മൂന്നു കിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോൺ

Keralam

നിപ; ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേർ, മൂന്നു കിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോൺ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും

നിപ വൈറസ് സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകൽ കിഴക്കുംപുറം സ്വദേശിനിയായ 38കാരിയിലാണ് രോഗം കണ്ടെത്തിയത്.പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. രോഗിയുടെ ആരോഗ്യനില ഗുരുതരമാണ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിലാണ് ചികിത്സ.

രോഗിയുമായി സമ്പർക്കത്തിലുള്ള നൂറിലേറെ പേരെ ആരോഗ്യവകുപ്പ് ഹൈ റിസ്ക് പട്ടികയിലാക്കി നിരീക്ഷണത്തിലാക്കി. രോഗിയുടെ വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും ബന്ധുക്കളും ഈ പട്ടികയിലുണ്ട്. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ സൂചിപ്പിക്കുന്നു,ഇതുമൂലം സൂക്ഷ്മമായ നിരീക്ഷണവും ജാഗ്രതയും ഏർപ്പെടുത്തിയിട്ടുണ്ട്.

86

രോഗം സ്ഥിരീകരിച്ചതോടെ, നാട്ടുകൽ കിഴക്കുംപുറം ഉൾപ്പെടുന്ന മൂന്നുകിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോണായിപ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് പ്രദേശത്ത് നിരീക്ഷണവും കൺടാക്ട് ട്രേസിംഗും ശക്തിപ്പെടുത്തി.

രോഗലക്ഷണങ്ങൾ ആരംഭിച്ചതിന് ശേഷം രോഗി വിവിധ ക്ലിനിക്കുകളിൽ ചികിത്സ തേടി, പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.