കരൂർ അപകടം: വിജയിയെ വീണ്ടും ചോദ്യംചെയ്യാൻ സിബിഐ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കരൂർ അപകടത്തിൽ ടിവികെ പാർട്ടി അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ. ഇന്നലെ 5 മണിക്കൂറോളമാണ് വിജയിയെ സിബിഐ ചോദ്യം ചെയ്തത്. ഇന്ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും വിജയിയുടെ അഭ്യർത്ഥ മാനിച്ച് മാറ്റുകയായിരുന്നു.
അപകടത്തിന് തന്റെ പാർട്ടിയോ സംഘാടകരോ ഉത്തരവാദികളല്ലെന്നാണ് വിജയ് സിബിഐയോട് പറഞ്ഞത്. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള സുരക്ഷാ വീഴ്ചയാണ് തിരക്കിന് കാരണമായതെന്നാണ് പാർട്ടിയുടെ നിലപാട്. ഇന്ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്നാണ് സിബിഐ വിജയിയോട് ആദ്യം ആവശ്യപ്പെട്ടത്.
എന്നാൽ പൊങ്കലുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ പോകണമെന്നും മറ്റൊരു ദിവസം ഹാജരാകമെന്നും വിജയ് ആവശ്യപ്പെട്ടു. തുടർന്ന് വിജയിയുടെ അഭ്യർത്ഥ മാനിച്ച് സിബിഐ മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന തീരുമാനം എടുക്കുകയായിരുന്നു.
അതേസമയം വിജയിയുടെ ‘ജനനായകൻ’ സിനിമാ വിവാദത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള സ്റ്റേ നീക്കാൻ നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സിബിഎഫ്സി തടസഹർജി നൽകിയത്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് അപ്പീൽ നൽകിയത്













