2 മണി ഷിഫ്റ്റിലെ ജോലിക്കായി തിരക്കിട്ട് യാത്ര, കാര്‍ പൊടുന്നനെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തില്‍ മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസിന് ദാരുണാന്ത്യം. ഭാര്യ അഞ്ജുവും പിഞ്ചുകുഞ്ഞും തനിച്ചായി, വിക്ടോറിയയെ നടുക്കിയ ദുരന്തം...

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :സജി ജോർജ് വട്ടപ്പാറ 

2 മണി ഷിഫ്റ്റിലെ ജോലിക്കായി തിരക്കിട്ട് യാത്ര, കാര്‍ പൊടുന്നനെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തില്‍ മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസിന് ദാരുണാന്ത്യം. ഭാര്യ അഞ്ജുവും പിഞ്ചുകുഞ്ഞും തനിച്ചായി, വിക്ടോറിയയെ നടുക്കിയ ദുരന്തം...

മെൽബൺ: ജോലിക്ക് പോകുന്നതിനിടെയുണ്ടായ അപ്രതീക്ഷിത വാഹനാപകടത്തിൽ വിക്ടോറിയയിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ വിക്ടോറിയയിലെ ബെൻഡിഗോയ്ക്ക് സമീപം ഹണ്ട്ലി ഫോസ്റ്റർവില്ലെ റോഡിലായിരുന്നു അപകടം..

മെൽബണിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള കിൽമോറിലായിരുന്നു ടിജോയും കുടുംബവും താമസിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിക്കുന്ന ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിക്കാനായി തന്റെ ചുവന്ന ടൊയോട്ട യാരിസ് കാറിൽ പോകുകയായിരുന്നു അദ്ദേഹം. യാത്രയ്ക്കിടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് വാഹനത്തിൽ ടിജോ മാത്രമാണ് ഉണ്ടായിരുന്നത്..

കഴിഞ്ഞ വർഷമായിരുന്നു ടിജോയുടെയും അഞ്ജു തോമസിന്റെയും വിവാഹം. വെറും ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ താലോലിച്ചു കൊതിതീരും മുൻപേയാണ് ആ പിതാവിനെ മരണം തട്ടിയെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ്, ഒരു മണി വരെയും ടിജോ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. സാധാരണ പോലെ ജോലിക്ക് പോയ ടിജോ ഇനി മടങ്ങിവരില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബവും സുഹൃത്തുക്കളും..

ടിജോയുടെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ബെൻഡിഗോയിലെയും മെൽബണിലെയും മലയാളി കൂട്ടായ്മകളിൽ സജീവമായിരുന്ന ടിജോ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള നടപടികൾ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്..