*ഒരു കപ്പ് ചായയുടെ വിലയ്ക്ക് ഒരു ജിബി ഡാറ്റ; ഇത് ചായ വിൽപ്പനക്കാരൻ’ ഉറപ്പാക്കിയ ഡാറ്റ വിപ്ലവം*

Keralanewsmedia

*ഒരു കപ്പ് ചായയുടെ വിലയ്ക്ക് ഒരു ജിബി ഡാറ്റ; ഇത് ചായ വിൽപ്പനക്കാരൻ’ ഉറപ്പാക്കിയ ഡാറ്റ വിപ്ലവം*
പ്രധാന മന്ത്രി റാലിയിൽ പങ്കെടുത്തവരോട് സ്മാർട്ട്ഫോണുകളുടെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്യാൻ പറഞ്ഞപ്പോൾ

*ഒരു കപ്പ് ചായയുടെ വിലയ്ക്ക് ഒരു ജിബി ഡാറ്റ; ഇത് ചായ വിൽപ്പനക്കാരൻ’ ഉറപ്പാക്കിയ ഡാറ്റ വിപ്ലവം*

ബീഹാർ :ഒരു കപ്പ് ചായയുടെ വിലയിലും കുറവാണ് ഇന്ന് ഒരു ജിബി ഡാറ്റയുടെ വില. ഈ ‘ചായക്കാരൻ’ അതു ഉറപ്പാക്കിയിരിക്കുന്നു.”- തന്റെ പഴയ ജീവിതം കൂടി ഓർമ്മിപ്പിച്ച് ബീഹാറിലെ സമസ്തിപൂരിലെ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. 

ഡിജിറ്റൽ ഇന്ത്യയും ഡാറ്റ വില കുറയുന്നതും ബിജെപി-എൻഡിഎ സർക്കാരിന്റെ നേട്ടമാണെന്നും മോദി വ്യക്തമാക്കി.

ബിഹാറിലെ യുവാക്കൾക്ക് ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. “ഇൻസ്റ്റഗ്രാമിൽ റീലുകൾ ഉണ്ടാക്കി പലരും നല്ല വരുമാനം നേടുന്നുണ്ട്; അതും എൻഡിഎ സർക്കാരിന്റെ നയങ്ങളുടെ ഫലമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി, ‘ചായക്കാരൻ’ പരാമർശം രാഷ്ട്രീയ പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണ്.

റാലിയിൽ പങ്കെടുത്തവരോട് സ്മാർട്ട്ഫോണുകളുടെ ഫ്‌ലാഷ് ലൈറ്റ് ഓൺ ചെയ്യാൻ ആവശ്യപ്പെട്ട മോദി, ആ ദൃശ്യത്തെ ഉപയോഗിച്ച് ആർജെഡിയെ പരിഹസിച്ചു. “എല്ലാവരുടെയും കയ്യിൽ ഇപ്പോൾ വെളിച്ചമുണ്ട്. ഇനി ആർക്കെങ്കിലും റാന്തൽ വേണമോ?”“ബിഹാറിന് ഇനി റാന്തലും അതിന്റെ കൂട്ടുകാരെയും വേണ്ട,” എന്നും മോദി കൂട്ടിച്ചേർത്തു.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 6, 11 തീയതികളിൽ നടക്കും. നവംബർ 14-ന് ഫലം പ്രഖ്യാപിക്കും.

*സഖ്യം ഇങ്ങനെ:* 

എൻഡിഎ: ബിജെപി (101), ജെഡിയു (101), എൽജെപി(ആർ) (29), എച്ച്എഎം & ആർഎൽഎം (6 വീതം)

ഇന്ത്യ സഖ്യം: ആർജെഡി (143), കോൺഗ്രസ് (61), സിപിഐ(9), സിപിഐഎം(4), സിപിഐ(എംഎൽ) ലിബറേഷൻ (20), വിഐപി (16)