സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോൾ പറഞ്ഞു മക്കൾ കളിയാക്കപ്പെട്ടു, സിനിമയിൽ അച്ഛൻ അഭിനയിക്കരുതായിരു ന്നെന്ന് മകൾ പറഞ്ഞു, പണം കിട്ടാത്തോണ്ടാണ് പണം കിട്ടിയില്ലെന്ന് പറഞ്ഞത്: ജോജു ജോർജ്
സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോൾ പറഞ്ഞു മക്കൾ കളിയാക്കപ്പെട്ടു, സിനിമയിൽ അച്ഛൻ അഭിനയിക്കരുതായിരു ന്നെന്ന് മകൾ പറഞ്ഞു, പണം കിട്ടാത്തോണ്ടാണ് പണം കിട്ടിയില്ലെന്ന് പറഞ്ഞത്: ജോജു ജോർജ്
ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാർഡിന് അയയ്ക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചതെന്നും ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയില്ലെന്നുമുള്ള നടൻ ജോജു ജോർജിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ലിജോ ജോസ് പല്ലിശേരി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ വിഷയത്തിൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരണവുമായി നടൻ ജോജുചുരുളിക്കെതിരെയോ കഥാപാത്രത്തിനെതിരെയോ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ചുരുളി ഫെസ്റ്റിവലിനു വേണ്ടിയുള്ള സിനിമ എന്നാണ് എന്നോട് പറഞ്ഞിരുന്നത്.
എന്നാൽ പണം കിട്ടുമെന്നായപ്പോൾ തെറിയുള്ള ഭാഗമാണ് പ്രദർശിപ്പിച്ചത്. എന്നാൽ ഇത്തരത്തിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ ഞാൻ അഭിനയിക്കില്ലായിരുന്നു.ഞാൻ അഞ്ച് ലക്ഷം രൂപയ്ക്കാണ് അഭിനയിച്ചതെങ്കിൽ ആ കരാർ പുറത്തുവിടാൻ ലിജോ ജോസ് തയ്യാറാകണം. സിനിമ കുടുംബത്തെയും കുട്ടികളെയും വരെ ബാധിച്ചു.
സ്‌കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോൾ പറഞ്ഞു മക്കൾ കളിയാക്കപ്പെട്ടു. സിനിമയിൽ അച്ഛൻ അഭിനയിക്കരുതായിരുന്നു എന്ന് മകൾ പറഞ്ഞു. ചുരുളി എന്ന സിനിമയ്ക്ക് എതിരല്ല ഞാൻ. എനിക്ക് ലഭിച്ച മികച്ച കഥാപാത്രമാണ്. ലിജോയുടെ കൂടെ വർക്ക് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.
ഫെസ്റ്റിവൽ സിനിമ അല്ലായിരുന്നെങ്കിൽ ആ സിനിമ ചെയ്യില്ലായിരുന്നു. സൗഹൃദത്തിന്റെ പേരിലാണ് ചുരുളി ചെയ്‌തത്. എന്നെ ഒന്ന് വിളിച്ചു പറഞ്ഞാൽ പ്രശ്‌ം പരിഹരിക്കാമായിരുന്നു. എന്നാൽലിജോ പോലും വിളിച്ചില്ല. പണമല്ല പ്രശ്നം, പണം കിട്ടാത്തോണ്ടാണ് പണം കിട്ടിയില്ലെന്ന് പറഞ്ഞത്..."













