18-ാം മത് വൈക്കം മുഹമ്മദ് ബഷീർ അവാർഡ് എസ്. ഹരീഷിന്; പുരസ്കാരം ‘പട്ടുനൂൽപ്പുഴു’ എന്ന നോവലിന്

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

18-ാം മത് വൈക്കം മുഹമ്മദ് ബഷീർ അവാർഡ് എസ്. ഹരീഷിന്; പുരസ്കാരം ‘പട്ടുനൂൽപ്പുഴു’ എന്ന നോവലിന്

18-ാം മത് വൈക്കം മുഹമ്മദ് ബഷീർ അവാർഡ് എസ്. ഹരീഷിന്; പുരസ്കാരം ‘പട്ടുനൂൽപ്പുഴു’ എന്ന നോവലിന്

പതിനെട്ടാമത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ എസ്. ഹരീഷിന്. അദ്ദേഹത്തിന്റെ ‘പട്ടുനൂൽപ്പുഴു’ എന്ന നോവലിനാണ് അംഗീകാരം ലഭിച്ചത്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ബഷീറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നൽകിവരുന്ന ഈ അവാർഡ്, ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി സി.എം. കുസുമൻ വാർത്താസമ്മേളനത്തിലാണ് പുരസ്കാര വിവരം അറിയിച്ചത്.സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ഇടപെടലുകൾ പരിഗണിച്ചാണ് ഹരീഷിന്റെ കൃതിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H