തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ സംഭവം: രണ്ടു പേരെ പുറത്തെടുത്തു, ഒരാൾ മരിച്ചു, മൂന്നാമനായി തിരച്ചിൽ

തൃശൂർ: കൊടകരയിൽ ഇടിഞ്ഞുവീണ പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നു പേരിൽ രണ്ടു പേരെ പുറത്തെടുത്തു. ഒരാളുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടാമനെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാമനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.അപകടത്തിൽപ്പെട്ടത് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടമാണ്. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് അവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിയത്.രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്.

വിശ്വംഭരൻ എന്നയാളുടേതാണ് ഈ രണ്ടുനില കെട്ടിടം. വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകുന്ന കെട്ടിടമാണിത്. ഇടുങ്ങിയ സ്ഥലമായതിനാൽ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പന്ത്രണ്ടോളം പേർ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്.