വാഴച്ചാൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാട്ടാന. രക്ഷപ്പെടുത്തി വനം വകുപ്പ്. കരയിലേക്ക് കയറാൻ സാധിക്കാതെ ആന പുഴയിൽ കുടുങ്ങി കിടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി

തൃശൂർ: വാഴച്ചാലിൽ പുഴയിൽ

ഒഴുക്കിൽപ്പെട്ട കാട്ടാനയെ വനം വകുപ്പ് ഇടപെട്ട് രക്ഷപ്പെടുത്തി. പെരിങ്ങൽകുത്തിൻ്റെ ഷട്ടറുകൾ അടച്ചശേഷമാണ് വനം വകുപ്പ് കാടുകയറ്റിയത്.മൂന്ന് മണിക്കൂറിലെ സമയമെടുത്താണ് ആന പുഴ കടന്നത്. വാഴച്ചാൽ പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ആനയെ ഒഴുക്കിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തുടർന്ന് വനംവകുപ്പ് ചാർപ്പ റേഞ്ച് ഓഫിസർ അഖിലിൻ്റെയും വാൽപ്പാറ റേഞ്ച് ഓഫിസർ രാജേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. കരയിലേക്ക് കയറാൻ സാധിക്കാതെ ആന പുഴയിൽ കുടുങ്ങി കിടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

രണ്ടുവർഷംമുമ്പ് സമാനസംഭവം അതിരപ്പിള്ളിയിൽ ഉണ്ടായിരുന്നു. അന്ന് ആന തനിയെ പുഴകടന്ന് പോവുകയായിരുന്നു. പാറകളിൽ ഇടിച്ച് ആനയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.