കേരള ലോകായുക്ത ആക്ട്* *ആൻഡ് റൂൾസ്’ മുഖ്യമന്ത്രി* *പ്രകാശനം ചെയ്തു*
Keralanewsmedia
*കേരള ലോകായുക്ത ആക്ട്* *ആൻഡ് റൂൾസ്’ മുഖ്യമന്ത്രി* *പ്രകാശനം ചെയ്തു*
ലോകായുക്ത തയ്യാറാക്കിയ പുസ്തകം ‘കേരള ലോകായുക്ത ആക്ട് ആൻഡ് റൂൾസ്’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനും മുൻ ഉപ ലോകായുക്തയുമായ ജസ്റ്റിസ് ജി. ശശിധരൻ പുസ്തകം ഏറ്റുവാങ്ങി. ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ പുസ്തകം പരിചയപ്പെടുത്തി. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ അധ്യക്ഷനായി. കേരള ലോകായുക്ത സ്പെഷ്യൽ അറ്റോർണിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായ ടി. എ. ഷാജി, ഉപലോകായുക്ത ജസ്റ്റിസ് ഷിർസി വി, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ എസ്. കെ. പ്രമോദ്, കേരള ലോകായുക്ത രജിസ്ട്രാർ ഇ. ബൈജു എന്നിവർ സംബന്ധിച്ചു.













